Follow KVARTHA on Google news Follow Us!
ad

കോള്‍ ബാക്ക്, വോയിസ് മെയില്‍ സംവിധാനങ്ങളുമായി വാട്‌സ് ആപ്പിന്റെ മുഖം മിനുക്കല്‍

ന്യൂഡല്‍ഹി : (www.kvartha.com 30.04.2016) ഉപഭോക്താക്കള്‍ക്ക് പുത്തന്‍ സംവിധാനങ്ങളുമായി വാട്‌സാപ്പ് മുഖം മിനുക്കുന്നുWhatsapp, Call back,
ന്യൂഡല്‍ഹി : (www.kvartha.com 30.04.2016) ഉപഭോക്താക്കള്‍ക്ക് പുത്തന്‍ സംവിധാനങ്ങളുമായി വാട്‌സാപ്പ് മുഖം മിനുക്കുന്നു. കോള്‍ ബാക്ക് , വോയിസ് മെയില്‍ ഫീച്ചറുകളാണ് വാട്‌സാപ്പ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. ആന്‍ഡ്രോയ്ഡ്, ഐഒഎസ് വാട്‌സ്ആപ്പില്‍ ഈ സേവനങ്ങള്‍ ഉടന്‍ ലഭ്യമാവും.


ഇപ്പോള്‍ വാട്‌സ്ആപ്പ് കോളില്‍ വരുന്ന മിസ്ഡ് കോളുകള്‍ക്ക് മറുപടി നല്‍കാന്‍ മൊബൈല്‍ ആപ് തുറക്കാതെ സാധിക്കില്ല. കോള്‍ ബാക്ക് ഫീച്ചര്‍ വരുന്നതോടെ ആപ്ലിക്കേഷന്‍ തുറക്കാതെ വാട്‌സ്ആപ്പില്‍ വന്ന മിസ്‌കോളുകളിലേക്ക് തിരിച്ചു വിളിക്കാന്‍ കഴിയും.


വാട്‌സ്ആപ്പ് വോയിസ് കോളിംഗ് ഉപയോഗിച്ചു വിളിക്കുന്നയാള്‍ മറ്റൊരു കോളില്‍ തിരക്കിലാണെങ്കില്‍ അയാളോട് ശബ്ദ സന്ദേശം വഴി ആശയവിനിമയം നടത്താന്‍ ഉപകാരപ്പെടുന്നതാണ് വോയിസ് മെയില്‍. ഒരു വാട്‌സ്ആപ്പ് കോളില്‍ ആയിരിക്കുന്‌പോള്‍ തന്നെ ഈ വോയ്‌സ്‌മെയില്‍ കാണാന്‍ സാധിക്കും.


വോയിസ് ടാഗ് സംവിധാനത്തിനേക്കാള്‍ മികച്ച സൗകര്യമാകും വോയിസ് മെയില്‍.പിഡിഎഫ്, ഡോക് ഷീറ്റ്, സ്ലൈഡ് ഫയലുകളും ഷെയര്‍ ചെയ്യാനുള്ള സംവിധാനത്തിനു പകരം സിപ് ഫയലുകളായി അയക്കാനുള്ള സംവിധാനവും അണിയറയില്‍ ഒരുങ്ങുന്നു. ഇതേസമയം, വൈറസ് ഭീഷണി സിപ് ഫയലില്‍ കൂടുതലാണ്.

 Whatsapp, Call back,


SUMMARY: Popular instant messaging service WhatsApp is expected to add some new features like a ‘call back’ feature soon which would allow users to call back friends with just a tap of button without opening the app.

Keywords: Whatsapp, Call back