Follow KVARTHA on Google news Follow Us!
ad

പൂഞ്ഞാറിലെ വി എസിന്റെ ഒരു മിനുട്ട് പ്രസംഗം വിവാദത്തിലേക്ക്

പൂഞ്ഞാറിലെ വി.എസ്. അച്യുതാനന്ദന്റെ ഒരു മിനിട്ട് പ്രസംഗം വിവാദത്തിലേക്ക്.Kottayam, Poonjar, Kerala, LDF, V.S Achuthanandan, Pinarayi vijayan, Assembly Election, Election-2016,
കോട്ടയം: (www.kvartha.com 30.04.2016) പൂഞ്ഞാറിലെ വി.എസ്. അച്യുതാനന്ദന്റെ ഒരു മിനിട്ട് പ്രസംഗം വിവാദത്തിലേക്ക്. തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിലെല്ലാം അരമണിക്കൂറിലേറെ സംസാരിക്കുന്ന വി.എസ്. മുണ്ടക്കയത്തു നടന്ന ഇടതുപക്ഷ സ്ഥാനാര്‍ഥി പി.സി. ജോസഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ യോഗത്തില്‍ പ്രസംഗം ഒരു മിനിട്ട് മാത്രമാക്കി ചുരുക്കിയതാണു വിവാദം സൃഷ്ടിച്ചത്.

പൂഞ്ഞാറിലെ ഇടതുപക്ഷ സ്ഥാനാര്‍ഥി പി.സി. ജോസഫിന് സീറ്റ് നല്‍കിയതു പിണറായി വിജയന്‍ ഇടപെട്ടാണ്. ഇടതുപക്ഷ സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നു കരുതിയിരുന്ന പി.സി. ജോര്‍ജിനെ അവസാനം തള്ളിയാണ് ജനാധിപത്യ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ പി.സി. ജോസഫിന് സീറ്റ് നല്‍കിയത്.

പി.സി. ജോസഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ഏകോപിപ്പിക്കാന്‍ രണ്ടു തവണ
Kottayam, Poonjar, Kerala, LDF, V.S Achuthanandan, Pinarayi vijayan, Assembly Election, Election-2016.
പിണറായി പൂഞ്ഞാറില്‍ എത്തുകയും ചെയ്തിരുന്നു. 'വിലക്കയറ്റം കൊണ്ട് ജനത്തിന്റെ നടുവൊടിക്കുന്ന, തൊട്ടതിനെല്ലാം തുട്ടുവാങ്ങുന്ന അഴിമതി വീരന്‍ ഉമ്മന്‍ ചാണ്ടിയുടെ ഭരണം അവസാനിപ്പിക്കാന്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി പി.സി. ജോസഫിന് വോട്ട് ചെയ്യണം' ഇതു മാത്രമാണു വി.എസ്പറഞ്ഞത്.

 ഇത്രയും പറഞ്ഞ് വി.എസ് കസേരയില്‍ ഇരിക്കാന്‍ തുടങ്ങിയപ്പോള്‍ പീരുമേട് വി.എസ്. സ്ഥാനാര്‍ഥി ബിജിമോളുടെ കാര്യവും പറയണമെന്നു തൊട്ടടുത്ത് നിന്ന നേതാവ് ആവശ്യപ്പെട്ടു. വീണ്ടും മൈക്ക് കൈയിലെടുത്ത വി.എസ്. 'പീരുമൂട്ടില്‍ മത്സരിക്കുന്ന ബിജിമോളെയും വിജയിപ്പിക്കണമെന്ന്' ഒറ്റവാക്കില്‍ പറഞ്ഞു പ്രസംഗം അവസാനിപ്പിച്ചു. ശേഷം നടന്ന പാലായിലും പൊന്‍കുന്നത്തും കോട്ടയത്തും ഏറ്റുമാനൂരിലും നടന്ന യോഗങ്ങളില്‍ അരമണിക്കൂറിലേറെയാണു വി.എസ്. പ്രസംഗിച്ചത്.

പൂഞ്ഞാര്‍ സീറ്റില്‍ വി.എസിന്റെ നിലപാട് പരസ്യമായതോടെ കടുത്ത നിലപാടുമായി മുന്നോട്ടുപോകാന്‍ പാര്‍ട്ടിയിലെ ഔദ്യോഗിക വിഭാഗം തീരുമാനിച്ചിട്ടുണ്ട്.

Keywords: Kottayam, Poonjar, Kerala, LDF, V.S Achuthanandan, Pinarayi vijayan, Assembly Election, Election-2016.