Follow KVARTHA on Google news Follow Us!
ad

എന്റെ വായ് പൊത്തി പിടിക്കണമെന്നാവശ്യപ്പെട്ട ഉമ്മന്‍ചാണ്ടിക്ക് ഇപ്പോള്‍ കിട്ടേണ്ടത് കിട്ടി: വി എസ്

എന്റെ വായ് പൊത്തി പിടിക്കണമെന്നാവശ്യപ്പെട്ട ഉമ്മന്‍ചാണ്ടിക്ക് ഇപ്പോള്‍ കിട്ടേThiruvananthapuram, Oommen Chandy, Politics, Facebook, post, Election, Criticism, Court, Kerala,
തിരുവനന്തപുരം: (www.kvartha.com 29.04.2016) എന്റെ വായ് പൊത്തി പിടിക്കണമെന്നാവശ്യപ്പെട്ട ഉമ്മന്‍ചാണ്ടിക്ക് ഇപ്പോള്‍ കിട്ടേണ്ടത് കിട്ടിയെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ഫേസ്ബുക്കിലൂടെയാണ് വി എസ് ഉമ്മന്‍ചാണ്ടിക്കെതിരെ തിരിഞ്ഞത്.

ഉത്തരം മുട്ടിയപ്പോള്‍ തിരഞ്ഞെടുപ്പ് ഗോദയില്‍ നിന്നും ഒളിച്ചോടാന്‍ ശ്രമിച്ച ഉമ്മന്‍ ചാണ്ടിക്ക് ഇപ്പോള്‍ കിട്ടേണ്ടത് കിട്ടി. ഗോദയിലേക്ക് മടങ്ങി വരൂവെന്നും ഒളിച്ചോടി മാളത്തില്‍ ഒളിക്കാന്‍ ശ്രമിക്കുന്നത് രാഷ്ട്രീയ ഭീരുത്വമാണെന്നും വിഎസ് ഫെയ്‌സ്ബുക്കിലൂടെ കളിയാക്കി.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഗോദമാറി കയറിയ ഉമ്മന്‍ ചാണ്ടി!!

ഉത്തരം മുട്ടിയപ്പോള്‍ തിരഞ്ഞെടുപ്പ് ഗോദായില്‍ നിന്നും ഒളിച്ചോടാന്‍ ശ്രമിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കിട്ടേണ്ടത് കിട്ടി. എനിക്കെതിരെ ഉമ്മന്‍ ചാണ്ടി ഫയല്‍ ചെയ്ത മാനനഷ്ട കേസ് വെള്ളിയാഴ്ച തിരുവനന്തപുരം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയുടെ പരിഗണയ്ക്ക് വന്നു. തന്റെ മാനം ഉറപ്പിക്കുന്നതിനേക്കാള്‍ എന്റെ വായ് പൊത്തി പിടിക്കണമെന്നാണ് കോടതിയോട് അദ്ദേഹം ആവശ്യപ്പെട്ടത്. കോടതി ആ ആവശ്യം കൈയ്യോടെ തള്ളി. കോടതിയെ രാഷ്ട്രീയ കളിക്കുള്ള വേദിയാക്കരുതെന്ന് രൂക്ഷ വിമര്‍ശനവും നടത്തി. ചുരുക്കത്തില്‍ ഉമ്മന്‍ ചാണ്ടി ഗോദ മാറി കയറി!

പ്രിയപ്പെട്ട ഉമ്മന്‍ ചാണ്ടി, തിരഞ്ഞെടുപ്പ് ഗോദയിലേക്ക് മടങ്ങി വരൂ. ഒളിച്ചോടി മാളത്തില്‍ ഒളിക്കാന്‍ ശ്രമിക്കുന്നത് രാഷ്ട്രീയ ഭീരുത്വമാണ്. അതും ഈ തിരഞ്ഞെടുപ്പ് കാലത്ത്. ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കാണിക്കുന്ന പോലെ താങ്കള്‍ കുറെ വെല്ലുവിളികള്‍ നടത്തിയിട്ടുണ്ട്. സന്തോഷത്തോടെ ഞാന്‍ അവയൊക്കെ ഏറ്റെടുക്കുന്നു. ഇവിടെ വിധികര്‍ത്താക്കള്‍
Thiruvananthapuram, Oommen Chandy, Politics, Facebook, post, Election, Criticism, Court, Kerala
ജനങ്ങളാണ്. എന്നിട്ടും തിരഞ്ഞെടുപ്പ് അടുത്ത് വരുന്നതോടെ താങ്കള്‍ ജനങ്ങളെ ഇങ്ങനെ ഭയപ്പെടുന്നത് എന്തിനാണ്? മാനമില്ലാത്തവന്റെ ഭീതിയാണ് അത്. പോര്‍ക്കളത്തില്‍ നിന്ന് ഓടിയൊളിക്കാന്‍ ശ്രമിക്കുന്നവന്റെ ഭീതി.

കഴിഞ്ഞ അഞ്ചു കൊല്ലം മുഖ്യമന്ത്രിയായ അങ്ങും കൂട്ടാളികളും ചെയ്തു കൂട്ടിയ അഴിമതികളും അതിക്രമങ്ങളും തീമഴ പോലെ പെയ്തിറങ്ങിയ ഈ കേരള മണ്ണില്‍ ജീവിക്കുന്ന ജനങ്ങളെ താങ്കള്‍ വല്ലാതെ ഭയപ്പെടുന്നു.

ഉമ്മന്‍ ചാണ്ടി, നിങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ നിങ്ങള്‍ക്ക് കഴിയില്ല. ജനങ്ങള്‍ അത് അനുവദിക്കില്ല.

Also Read:
ബദിയഡുക്ക ബദ്രംപള്ളയിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ ബേക്കറി ജീവനക്കാരന്‍ മരിച്ചു
Keywords: Thiruvananthapuram, Oommen Chandy, Politics, Facebook, post, Election, Criticism, Court, Kerala.