Follow KVARTHA on Google news Follow Us!
ad

സൂര്യാഘാതമേറ്റു രണ്ട് തൊഴിലാളികള്‍ മരിച്ചു

സൂര്യാഘാതമേറ്റ് സംസ്ഥാനത്ത് രണ്ട് തൊഴിലാളികള്‍ മരിച്ചു. മത്സ്യബന്ധനത്തിനു പോയ തൊഴിലാളി കല്ലറDead, Obituary, Thiruvananthapuram, Kannur, Kerala,
തിരുവനന്തപുരം: (www.kvartha.com 30.04.2016) സൂര്യാഘാതമേറ്റ് സംസ്ഥാനത്ത് രണ്ട് തൊഴിലാളികള്‍ മരിച്ചു. മത്സ്യബന്ധനത്തിനു പോയ തൊഴിലാളി കല്ലറ മുണ്ടാര്‍ അഞ്ചാംനമ്പര്‍ വീട്ടില്‍ പരേതനായ തങ്കപ്പന്റെ മകന്‍ സാബു (43), തെങ്ങുകയറ്റ തൊഴിലാളി കണ്ണൂര്‍ തടിക്കടവിലെ വലിയകരോട്ട് ജോസഫ് (ജോയി 65) എന്നിവരാണ് മരിച്ചത്.

പകല്‍ പന്ത്രണ്ടരയോടെയാണു സംഭവം. മത്സ്യത്തൊഴിലാളിയായ സാബു വീടിനു സമീപം മുണ്ടാര്‍ പെരിയാറിന്റെ തീരത്ത് ഒന്നാംബ്ലോക്കിലെ മോട്ടോര്‍പുരയ്ക്കുസമീപം മീന്‍ പിടിക്കുകയായിരുന്നു. അയല്‍വാസിയാണ് സാബുവിനെ അബോധാവസ്ഥയില്‍ തോടിനു സമീപം കണ്ടത്.

ദേഹമാസകലം പൊള്ളലേറ്റ സാബുവിനെ നാട്ടുകാര്‍ വള്ളത്തില്‍ അഞ്ചുകിലോമീറ്റര്‍ അകലെയുള്ള എഴുമാന്തുരുത്തിലെത്തിച്ച് വാഹനത്തില്‍ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാലുകളുടെ തുടഭാഗവും കൈത്തണ്ടയുടെ അകവശവും ശരീരത്തിന്റെ ഇടതുവശത്തും പൊള്ളലേറ്റിട്ടുണ്ട്.

മണാട്ടിയില്‍നിന്ന് ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങിയ ജോസഫ് വീടിനു സമീപം കുഴഞ്ഞു വീഴുകയായിരുന്നു. ഒരു മണിയോടെയാണ് ദേഹമാസകലം പൊള്ളലേറ്റ നിലയില്‍ റോഡരികില്‍ വീണു കിടന്ന ജോസഫിനെ നാട്ടുകാര്‍ കണ്ടെത്തിയത്. ഉടന്‍ പരിയാരം മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയി. സംഭവസ്ഥലത്തുതന്നെ ജോസഫ് മരിച്ചിരുന്നു.

Keywords: Dead, Obituary, Thiruvananthapuram, Kannur, Kerala,  Sun Burn .