Follow KVARTHA on Google news Follow Us!
ad

സെക്‌സ്പാര്‍ട്ടിക്കിടെ പതിമൂന്നുകാരിയെ ലൈംഗീകമായി പീഡിപ്പിച്ചു; ട്രമ്പിനെതിരെ 100 മില്യണ്‍ ഡോളറിന്റെ കേസ്

വാഷിംഗ്ടണ്‍: (www.kvartha.com 30.04.2016) മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങളിലൂടെ ശ്രദ്ധേയനായ ഡൊണാള്‍ഡ് ട്രമ്പിനെതിരെ 100 മില്യണ്‍ ഡോളറിന്റെ കേസ്Donald Trump, Abuse,
വാഷിംഗ്ടണ്‍: (www.kvartha.com 30.04.2016) മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങളിലൂടെ ശ്രദ്ധേയനായ ഡൊണാള്‍ഡ് ട്രമ്പിനെതിരെ 100 മില്യണ്‍ ഡോളറിന്റെ കേസ്. യുഎസ് പ്രസിഡന്റ് മല്‍സരാര്‍ത്ഥിയും റിപ്പബ്ലിക്കന്‍ നേതാവുമാണ് ട്രമ്പ്. 1994ല്‍ പതിമൂന്ന് വയസുണ്ടായിരുന്ന കാറ്റീ ജോണ്‍സണെ സെക്‌സ് പാര്‍ട്ടിക്കിടെ ട്രമ്പ് ലൈംഗീകമായി പീഡിപ്പിച്ചുവെന്നാണ് ആരോപണം.

കാലിഫോര്‍ണിയ ഫെഡറല്‍ കോടതിയിലാണ് കാറ്റീ ട്രമ്പിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. മൂന്ന് തവണ ട്രമ്പ് ലൈംഗീകമായി പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പരാതിയില്‍ ആരോപിച്ചിരിക്കുന്നത്.

ജെഫ്രി എപ്സ്റ്റീന്‍ എന്നയാളുടെ വീട്ടില്‍ വെച്ച് നടന്ന സെക്‌സ് പാര്‍ട്ടിക്കിടെയായിരുന്നു പീഡനങ്ങള്‍. മോഡലിംഗ് കരിയറും പണവും വാഗ്ദാനം ചെയ്തായിരുന്നു ട്രമ്പിന്റെ പീഡനമെന്നും പരാതിക്കാരി ആരോപിക്കുന്നു. ട്രമ്പ് തന്റെ കന്യകാത്വം കവര്‍ന്നുവെന്നും ആരോപണമുണ്ട്.

അതേസമയം ആരോപണങ്ങള്‍ എല്ലാം ട്രമ്പ് നിഷേധിച്ചിട്ടുണ്ട്. മാധ്യമശ്രദ്ധനേടലോ രാഷ്ട്രീയ പ്രേരിതമോ ആണ് പരാതിയെന്ന് ട്രമ്പ് പ്രതികരിച്ചു.
Donald Trump, Abuse,

SUMMARY: Washington: US Presidential hopeful Donald Trump has ‘ conclusively ‘ denies claims made in a lawsuit that he abused a woman when she was a teenager.

Keywords: Donald Trump, Abuse,