Follow KVARTHA on Google news Follow Us!
ad

അവസാനദിവസം ലഭിച്ചത് 734 പത്രിക; ആകെ ലഭിച്ചത് 1647, ഏറ്റവും കൂടുതല്‍ മലപ്പുറത്ത്

കേരള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള Thiruvananthapuram, Kerala, Malappuram, Assembly Election, Election, Election-2016,
തിരുവനന്തപുരം: (www.kvartha.com 30.04.2016) കേരള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാനദിവസമായ വെള്ളിയാഴ്ച ലഭിച്ചത് 734 പത്രികകള്‍. ഇതോടെ ആകെ ലഭിച്ച പത്രികകളുടെ എണ്ണം 1647 ആയി.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇത്തവണ 274 എണ്ണം കൂടുതലാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 1373 പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്. ഏറ്റവും കൂടുതല്‍ പത്രിക ലഭിച്ചതു മലപ്പുറത്താണ്. കുറവ് വയനാട്ടിലും. മെയ് രണ്ടുവരെ പത്രിക പിന്‍വലിക്കാം. അന്നേ ദിവസം അന്തിമ സ്ഥാനാര്‍ഥിപ്പട്ടിക പ്രസിദ്ധീകരിക്കും. മേയ് 16 നാണ് തെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ 19നു നടക്കും. പത്രികകളുടെ എണ്ണം ജില്ലാ അടിസ്ഥാനത്തില്‍
തിരുവനന്തപുരം 14
കൊല്ലം 115
പത്തനംതിട്ട 55
ആലപ്പുഴ 98
കോട്ടയം 104
ഇടുക്കി 61
എറണാകുളം 187
തൃശൂര്‍ 135
പാലക്കാട് 128
മലപ്പുറം 204
കോഴിക്കോട് 166
വയനാട് 41
കണ്ണൂര്‍ 127
കാസര്‍േകാട് 60
Thiruvananthapuram, Kerala, Malappuram, Assembly Election, Election, Election-2016, Nomination.

Keywords: Thiruvananthapuram, Kerala, Malappuram, Assembly Election, Election, Election-2016, Nomination.