Follow KVARTHA on Google news Follow Us!
ad

ശിരോവസ്ത്രം ധരിക്കുന്നവര്‍ പരീക്ഷക്ക് ഒന്നര മണിക്കൂര്‍ മുമ്പ് എത്തണം

അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷക്ക് ശിരോവസ്ത്രം ധരിച്ചെത്തുന്ന പെണ്‍കുട്ടികള്‍ ഒന്നര മണിക്കൂര്‍ Kochi, High Court of Kerala, Kerala, Muslim, Girl students, Examination,
കൊച്ചി: (www.kvartha.com 30.04.2016) അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷക്ക് ശിരോവസ്ത്രം ധരിച്ചെത്തുന്ന പെണ്‍കുട്ടികള്‍ ഒന്നര മണിക്കൂര്‍ നേരത്തേ പരീക്ഷാഹാളില്‍ എത്താന്‍ നിര്‍ദേശിക്കണമെന്ന സി.ബി.എസ്.ഇയുടെ ആവശ്യം ഹൈക്കോടതി അനുവദിച്ചു. പരീക്ഷയെഴുതുന്ന മുസ്ലിം പെണ്‍കുട്ടികള്‍ക്ക് മതാചാരപ്രകാരം ശിരോവസ്ത്രം ധരിക്കാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തേ അനുമതി നല്‍കിയിരുന്നു.

അര മണിക്കൂര്‍ നേരത്തേ പരീക്ഷാ ഹാളില്‍ എത്തണമെന്നും ആവശ്യമെങ്കില്‍ വനിതാ
Kochi, High Court of Kerala, Kerala, Muslim, Girl students, Examination
ഇന്‍വിജിലേറ്റര്‍മാര്‍ക്ക് ശരീരപരിശോധന നടത്താമെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു. സിംഗിള്‍ ബെഞ്ച് വിധിക്കെതിരേ സി.ബി.എസ്.ഇ. സമര്‍പ്പിച്ച അപ്പീലാണ് ജസ്റ്റിസുമാരായ പി.എന്‍. രവീന്ദ്രന്‍, സുനില്‍ തോമസ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. ഇക്കാര്യത്തില്‍ വിശദമായ സര്‍ക്കുലര്‍ പുറപ്പെടുവിച്ചതായും സി.ബി.എസ്.ഇ. വിശദീകരിച്ചു.

Keywords: Kochi, High Court of Kerala, Kerala, Muslim, Girl students, Examination.