Follow KVARTHA on Google news Follow Us!
ad
Posts

മയക്കുമരുന്ന് കടത്ത്: സൗദിയില്‍ പ്രവാസിയുടെ തലവെട്ടി

മയക്കുമരുന്ന് കടത്തുകേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ജോര്‍ദ്ദാന്‍ പൗരന്റെ തലവെട്ടി. Car, Saudi Arabia,
റിയാദ്: (www.kvartha.com 30.04.2016) മയക്കുമരുന്ന് കടത്തുകേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ജോര്‍ദ്ദാന്‍ പൗരന്റെ തലവെട്ടി. ഈ വര്‍ഷം ഇതോടെ സൗദിയില്‍ വധശിക്ഷ നടപ്പാക്കപ്പെട്ടവരുടെ എണ്ണം 88 ആയി.

കാറില്‍ മയക്കുമരുന്ന് കടത്തിയ സംഭവത്തിലാണ് മുഹമ്മദ് അബു സായിദ് അറസ്റ്റിലായതെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. സൗദിയിലെ വിദ്യാര്‍ത്ഥികളും നിര്‍മ്മാണ തൊഴിലാളികളും അടക്കമുള്ളവര്‍ വന്‍ തോതില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. യുദ്ധം രൂക്ഷമായ സിറിയയില്‍ നിന്നുമാണ് കൂടുതലും മയക്കുമരുന്ന് സൗദിയിലെത്തുന്നത്.

ഒറ്റദിവസം 47 പേരെ വധശിക്ഷയ്ക്കിരയാക്കി സൗദി അറേബ്യ ഈ വര്‍ഷം ലോകത്തെ ഞെട്ടിച്ചിരുന്നു. ജനുവരി രണ്ടീനായിരുന്നു ഇത്. വധശിക്ഷകള്‍ നടപ്പാക്കുന്ന കാര്യത്തില്‍ മൂന്നാം സ്ഥാനത്താണ് സൗദി. ആദ്യ സ്ഥാനം സൗദിയുടെ ശത്രുരാജ്യമായ ഇറാനാണ്. 977 പേരെയാണ് കഴിഞ്ഞ വര്‍ഷം ഇറാന്‍ വധശിക്ഷയ്ക്ക് ഇരയാക്കിയത്. 326 പേരുടെ എണ്ണവുമായി പാക്കിസ്ഥാന്‍ രണ്ടാം സ്ഥാനത്താണ്.
Saudi Arabia, Behead, Car, Saudi Arabia.
SUMMARY: Saudi Arabia today executed a Jordanian convicted of drug smuggling, bringing to 88 the number of foreigners and Saudis put to death this year.


Keywords: Saudi Arabia, Behead, Car, Saudi Arabia.