Follow KVARTHA on Google news Follow Us!
ad

ഏഷ്യന്‍ ബാഡ്മിന്റണ്‍: സൈന സെമിയില്‍

ഏഷ്യന്‍ ബാഡ്മിന്റണ്‍ ചാമ്പ്യഷിപ്പില്‍ ഇന്ത്യന്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ താരം സൈനാ നെഹ്‌വാള്‍ സെമിയില്‍.
വുഹാന്‍: (www.kvartha.com 30.04.2016) ഏഷ്യന്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ താരം സൈനാ നെഹ്‌വാള്‍ സെമിയില്‍. വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ മുന്‍ ലോകചാമ്പ്യന്‍ ചൈനയുടെ ഷിസിയാന്‍ വാങ്ങിനെ തോല്‍പിച്ചാണ് സൈന സെമിയിലെത്തിത്.

നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു ഇന്ത്യന്‍ താരത്തിന്റെ ജയം. സ്‌കോര്‍ 2116, 2119. തായ്‌ലന്‍ഡിന്റെ നിഷോണ്‍ ജിന്ദാപോളിനെ തോല്‍പിച്ചാണ് സൈന ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയത്.

ഒന്നാം സീഡായ ചൈനയുടെ ലീ സ്യുറെയും സെമിയില്‍ പ്രവേശിച്ചിട്ടുണ്ട്. ക്വാര്‍ട്ടറില്‍ ചൈനീസ് തായ്‌പെയുടെ തായ് സു യിങ്ങിനെയാണ് ലീ സ്യുറെയ് തോല്‍പിച്ചത്. സ്‌കോര്‍: 2117, 2119.

Keywords: Saina nehwal, Badminton, India, Asia, Sports, Semi Final.