Follow KVARTHA on Google news Follow Us!
ad

ലോകത്തെ മികച്ച ഇസ്‌ലാമിക് ബാങ്ക് ക്യു ഐ ബി

ലോകത്തെ മികച്ച ഇസ്‌ലാമിക് റീട്ടെയില്‍ ബേങ്ക് ആയി ഗ്ലോബല്‍ ഫിനാന്‍സ് ഖത്വര്‍ ഇസ്‌ലാമിക് ബേങ്കിനെ (ക്യു ഐ ബി) Doha, Qatar, Gulf, World, Bank, Islam,
ദോഹ: (www.kvartha.com 30.04.2016) ലോകത്തെ മികച്ച ഇസ്‌ലാമിക് റീട്ടെയില്‍ ബേങ്ക് ആയി ഗ്ലോബല്‍ ഫിനാന്‍സ് ഖത്വര്‍ ഇസ്‌ലാമിക് ബാങ്കിനെ (ക്യു ഐ ബി) തിരഞ്ഞെടുത്തു. ക്യു ഐ ബി സ്ഥാപിച്ചതിന് ശേഷം ആദ്യമായാണ് ഈ അംഗീകാരം ലഭിക്കുന്നത്. ഖത്വറിലെ മികച്ച ഇസ്‌ലാമിക് ബാങ്ക് അവാര്‍ഡും ക്യു ഐ ബിക്കാണ്.

ഈ വര്‍ഷം ആദ്യപാദം ബാങ്കിന്റെ മൊത്തലാഭം 492 മില്യന്‍ ഖത്വര്‍ റിയാല്‍ ആണ്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ അപേക്ഷിച്ച് 23 ശതമാനം വര്‍ധന രേഖപ്പെടുത്തി. ക്യു ഐ ബിയുടെ മൊത്തം ആസ്തിയില്‍ മൂന്ന് ശതമാനം വര്‍ധിച്ച് 131 ബില്യന്‍ റിയാല്‍ ആയിട്ടുണ്ട്.
ആഗോളതലത്തില്‍ പുരോഗമിക്കുന്ന വിപണികളുടെ സാമ്പത്തിക വ്യവസായ വിവരത്തിന്റെ മികച്ച സ്രോതസ്സ് ആണ് ഗ്ലോബല്‍ ഫിനാന്‍സ് മാഗസിന്‍.

ഓരോ വര്‍ഷത്തെയും വിജയികളെ തിരഞ്ഞെടുക്കുന്നതിന് വ്യവസായ വിദഗ്ധര്‍ ആണ് ഗ്ലോബല്‍ ഫിനാന്‍സിന് ഉള്ളത്. സാമ്പത്തിക പ്രകടനം, ബാങ്കിന്റെ അഭിമാനം, ഉപഭോക്താക്കളുടെ തൃപ്തി എന്നിവ വിലയിരുത്തിയാണ് അവാര്‍ഡ് തീരുമാനിക്കുന്നത്.
Doha, Qatar, Gulf, World, Bank, Islam,

Keywords:Doha, Qatar, Gulf, World, Bank, Islam,