Follow KVARTHA on Google news Follow Us!
ad

കൃഷ്ണപിള്ള സ്മാരകം തകര്‍ത്തതിന് പിന്നില്‍ സി പി എം വിഭാഗീയത: ക്രൈംബ്രാഞ്ച്

കൃഷ്ണപിള്ള സ്മാരകം തകര്‍ത്തതിന് പിന്നില്‍ സി.പി.എം. വിഭാഗീയതയാണെന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രം Alappuzha, Kerala, CPM, V.S Achuthanandan, Pinarayi vijayan, Crime Branch,
ആലപ്പുഴ: (www.kvartha.com 30.04.2016) കൃഷ്ണപിള്ള സ്മാരകം തകര്‍ത്തതിന് പിന്നില്‍ സി.പി.എം. വിഭാഗീയതയാണെന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. ക്രൈംബ്രാഞ്ച് എസ്.പി: പി.ബി. രാജീവിന്റെ നേതൃത്വത്തിലുള്ള അന്വേഷക സംഘം ആലപ്പുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

സി.പി.എമ്മിലെ ഔദ്യോഗിക പക്ഷത്തിനെതിരെ ജനവികാരം ഇളക്കിവിടാന്‍ പ്രതികള്‍ ആസൂത്രിതമായി നടത്തിയ ആക്രമണമാണെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത. വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന ലതീഷ് ബി. ചന്ദ്രന്‍, സി.പി.എം. കണ്ണര്‍കാട് ലോക്കല്‍ കമ്മിറ്റി മുന്‍ സെക്രട്ടറി പി. സാബു, സി.പി.എം. ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരായ ദീപു, രാജേഷ് രാജന്‍, പ്രമോദ് എന്നിവരാണു കേസിലെ പ്രതികള്‍.

ഇവരെല്ലാം ജാമ്യത്തിലാണ്. ഈ അഞ്ചുപേര്‍ക്കെതിരെ തന്നെയാണു ക്രൈംബ്രാഞ്ചിന്റെ രണ്ടാമത്തെ സംഘവും കുറ്റപത്രം സമര്‍പ്പിച്ചത്. ലതീഷ് ബി. ചന്ദ്രന്‍ ഗൂഢാലോചന നടത്തിയാണ് സ്മാരകം തകര്‍ത്തതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. 2013 ഒക്‌ടോബര്‍ 31ന് അര്‍ധരാത്രിക്ക് ശേഷമാണ് സ്മാരകത്തിന് നേരെ ആക്രമണമുണ്ടായത്. കേസില്‍ പോലീസ് റിപ്പോര്‍ട്ട് വിശ്വാസത്തിലെടുത്ത് പ്രതികളാക്കപ്പെട്ടവരെ പുറത്താക്കിയത് വി.എസിനെ ചൊടിപ്പിച്ചിരുന്നു.

Keywords: Alappuzha, Kerala, CPM, V.S Achuthanandan, Pinarayi vijayan,  Krishnapillai, Crime Branch.