Follow KVARTHA on Google news Follow Us!
ad

പ്രായപൂര്‍ത്തിയാകാത്ത 8 പെണ്‍കുട്ടികളുടെ വിവാഹം പോലീസ് തടഞ്ഞു; വിവാഹക്കാര്യം മന്ത്രിയെ അറിയിച്ചത് പതിനേഴുകാരി വധു

ഡല്‍ഹിയിലെ നഗൗറില്‍ പ്രായപൂര്‍ത്തിയാകാത്ത 8 പെണ്‍കുട്ടികളുടെNew Delhi, National,
ന്യൂഡല്‍ഹി: (www.kvartha.com 30.04.2016) ഡല്‍ഹിയിലെ നഗൗറില്‍ പ്രായപൂര്‍ത്തിയാകാത്ത 8 പെണ്‍കുട്ടികളുടെ വിവാഹം പോലീസ് തടഞ്ഞു. വധുക്കളില്‍ ഒരാളായ പതിനേഴുകാരി മമതയാണ് വിവാഹക്കാര്യം സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി അനിത ബാദലിനെ കത്തെഴുതി അറിയിച്ചത്.

ഏപ്രില്‍ 27നായിരുന്നു വിവാഹം നടത്താനിരുന്നത്. മമത, ഏഴും നാലും വയസുള്ള രണ്ട് സഹോദരിമാര്‍, പത്ത് വയസിന് താഴെയുള്ള അഞ്ചോളം ബന്ധുക്കളായ പെണ്‍കുട്ടികള്‍ എന്നിവരുടെ വിവാഹമായിരുന്നു പോലീസ് തടഞ്ഞത്.

തന്റേയും രണ്ട് സഹോദരിമാരുടേയും വിലയായി മൂന്ന് ലക്ഷം രൂപ പിതാവ് സേതുറാം വാങ്ങിയെന്നാണ് മമത കത്തില്‍ പറഞ്ഞിരിക്കുന്നത്.

കത്ത് അധികൃതര്‍ ഗൗരവമായി കണക്കിലെടുക്കുകയും പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. ശൈശവ വിവാഹങ്ങള്‍ നടക്കുന്നില്ലെന്ന് ഉറപ്പിക്കാന്‍ പോലീസ് 2 ദിവസം ഗ്രാമത്തില്‍ തങ്ങി.
New Delhi: Marriages of eight minor girls were stopped by district administration in Nagaur after one of them wrote a letter to the state Women and Child Development Minister.


SUMMARY: New Delhi: Marriages of eight minor girls were stopped by district administration in Nagaur after one of them wrote a letter to the state Women and Child Development Minister.

Keywords: Delhi, Minor marriage, New Delhi, National.