Follow KVARTHA on Google news Follow Us!
ad

ഐ പി എല്ലില്‍ തല മാറ്റി ഭാഗ്യ പരീക്ഷണത്തിന് പഞ്ചാബ്

മൊഹാലി: (www.kvartha.com 30.04.2016) ഐ പി എല്ലിലെ തുടര്‍തോല്‍വികളില്‍ നിന്ന് കരകയറാന്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ക്യാപ്റ്റനെ മാറ്റാന്‍ ഒരുങ്ങുന്നു. : IPL, David Miller,
മൊഹാലി: (www.kvartha.com 30.04.2016) ഐ പി എല്ലിലെ തുടര്‍തോല്‍വികളില്‍ നിന്ന് കരകയറാന്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ക്യാപ്റ്റനെ മാറ്റാന്‍ ഒരുങ്ങുന്നു. ക്യാപ്റ്റന്‍ ഡേവിഡ് മില്ലറിന് പകരം മുരളീ വിജയിനെ പരീക്ഷിക്കാനാണ് ടീമിന്റെ ആലോചന. ബോളിവുഡ് നടി പ്രീതി സിന്റയുടെ ഉടമസ്ഥതയിലുള്ള ടീമാണ് പാഞ്ചാബ്.

ഈ സീസണില്‍ മില്ലറിന് കീഴില്‍ ആറു കളികളില്‍ പഞ്ചാബ് അ!ഞ്ചിലും തോറ്റു. പോയിന്റ് പട്ടികയില്‍ അവസാനസ്ഥാനക്കാരുമായി. ക്യാപ്റ്റനെന്ന നിലയില്‍ മാത്രമല്ല കളിക്കാരനെന്ന നിലയിലും മില്ലര്‍ ടീമിന് ബാധ്യതയായി. ആറു കളിയില്‍ നിന്ന് നേടിയത് വെറും 76 റണ്‍സ്. ഇതേസമയം മറ്റ് ടീമുകളുടെ നായകന്‍മാര്‍ മികച്ച ഫോമിലുമാണ്.

ഐപിഎല്ലില്‍ ടൂര്‍ണമെന്റിനിടെ ക്യാപ്റ്റനെ മാറ്റുന്നത് പുതുമയുള്ള കാര്യമല്ല. ഗില്‍ക്രിസ്റ്റ്, കുമാര്‍ സംഗക്കാര, ഡാനിയേല്‍ വെട്ടോറി, ഏഞ്ചലോ മാത്യൂസ് എന്നിവര്‍ക്ക് ക്യാപ്റ്റന്‍സ്ഥാനം ടൂര്‍ണമെന്റിനിടെ നഷ്ടമായിരുന്നു.

: IPL, David Miller,
SUMMARY: Skipper David Miller could be the first casualty after Kings XI Punjab's horror start to their Indian Premier League campaign this year.

Keywords: IPL, David Miller,