Follow KVARTHA on Google news Follow Us!
ad

ഐ പി എല്‍ ആവേശത്തിന് തിരിച്ചടി

ന്യൂഡല്‍ഹി: (www.kvartha.com 30.04.2016) ലോക ക്രിക്കറ്റിന്റെ തലവര മാറ്റിയ ഐ പി എല്‍ ആവേശത്തിന് തിരിച്ചടി. IPL, Viewership,
ന്യൂഡല്‍ഹി: (www.kvartha.com 30.04.2016) ലോക ക്രിക്കറ്റിന്റെ തലവര മാറ്റിയ ഐ പി എല്‍ ആവേശത്തിന് തിരിച്ചടി. ഒന്‍പതാം സീസണില്‍ ആരാധകരെ ആകര്‍ഷിക്കാനാവുന്നില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഒഴിഞ്ഞ ഗാലറികളും ഇത് ശരിവയ്ക്കുന്നു.

ടെലിവിഷന്‍ പ്രേക്ഷകരാണ് ഐ പി എല്ലിന്റെ ശക്തി. ഈ ശക്തിയിലാണിപ്പോള്‍ പ്രഹരമേറ്റിരിക്കുന്നത്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് വന്‍ തോതില്‍ ഇടിവാണ് ടിവി പ്രേക്ഷകരുടെ കാര്യത്തില്‍ ഐപിഎല്ലില്‍ ഉണ്ടായിരിക്കുന്നത്. 2015ല്‍ 4.5 ആയിരുന്ന ടിവി റേറ്റിങ് ഇത്തവണ വെറും 3.5ലേക്ക് വീണു. സോണി നെറ്റ്‌വര്‍ക്കാണ് ഇന്ത്യയില്‍ ഐ പി എല്‍ തല്‍സമയ സംപ്രേക്ഷണം നടത്തുന്നത്.

ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസേര്‍ച്ച് കൗണ്‍സില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ്
ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ തവണ പത്തരക്കോടി ആളുകള്‍ ഐപിഎല്ലിലെ ആദ്യത്തെ അഞ്ച് കളികള്‍ ടിവിയില്‍ കണ്ടപ്പോള്‍ ഇത്തവണ അത് എട്ട് കോടിയായി ചുരുങ്ങി. നാലിലേറെ ചാനലുകളില്‍ ലൈവ് ടെലികാസ്റ്റ് നടത്തിയിട്ടും വ്യൂവര്‍ഷിപ്പിലുണ്ടായ ഇടിവ് ചാനലിനെ ഞെട്ടിച്ചിട്ടുണ്ട്. കാണികള്‍ ഐ പി എല്ലിനെ കൈവിടുന്നത് ബിസിസിഐയ്ക്കും ഫ്രാഞ്ചസികള്‍ക്കും വന്‍ തലവേദന ഉണ്ടാക്കും.

ഒത്തുകളിയും നിരന്തര വിവാദങ്ങളുമാണ് ആരാധകരെ ഐപിഎല്‍ കാണുന്നതില്‍നിന്നു പിന്തിരിപ്പിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. ഏറ്റവുമധികം ജനപ്രീതിയുള്ള മുംബൈ ഇന്ത്യന്‍സിന്റെ കളികള്‍ക്കുപോലും ഗാലറി നിറയുന്നില്ല. കളികളുടെ നിലവാരം കുറഞ്ഞത് മറ്റൊരു തിരിച്ചടിയായി.

IPL, Viewership

SUMMARY: The latest television ratings for the first week of IPL 2016 reveal a marked drop from the corresponding period last year, indicating that the audience has not warmed up to the Twenty20 league like in past seasons. In fact, numbers suggest that this is the second poorest start to any IPL edition following the first week of 2014.

Keywords: IPL, Viewership,