Follow KVARTHA on Google news Follow Us!
ad

ഇന്ത്യയിലേക്ക് മടങ്ങില്ലെന്ന് വിജയ് മല്യ

ലണ്ടന്‍: (www.kvartha.com 30.04.2016) നാട്ടില്‍ നിന്ന് നാടുകടക്കാന്‍ നിര്‍ബന്ധിതനായ താന്‍ ഇന്ത്യയിലേക്ക് മടങ്ങില്ലെന്ന് മദ്യവ്യവസായി വിജയ് മല്യ. UK, Vijay Mallya, India,
ലണ്ടന്‍: (www.kvartha.com 30.04.2016) നാട്ടില്‍ നിന്ന് നാടുകടക്കാന്‍ നിര്‍ബന്ധിതനായ താന്‍ ഇന്ത്യയിലേക്ക് മടങ്ങില്ലെന്ന് മദ്യവ്യവസായി വിജയ് മല്യ. ബാങ്കുകളുമായുള്ള ഇടപാടുകള്‍ മാന്യമായി അവസാനിപ്പിക്കാന്‍ അവസരം നല്‍കണമെന്നും മല്യ ആവശ്യപ്പെട്ടു. കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിനായി 9,400 കോടി രൂപ വായ്പ എടുത്താണ് മല്യ ബ്രിട്ടനിലേക്ക് മുങ്ങിയത്.

മല്യയെ വിട്ടുനല്‍കണമെന്ന് ഇന്ത്യ ഔദ്യോഗികമായി ബ്രിട്ടനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മല്യയുടെ പ്രതികരണം. ബാങ്കുകളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണ്. എല്ലാ ബാധ്യതകളും തീര്‍ക്കണമെന്നാണ് ആഗ്രഹം. തവണ വ്യവസ്ഥകളായി കടം വീട്ടാനാവുമെന്നാണ് കരുതുന്നതെന്നും മല്യ പറയുന്നു.

മാര്‍ച്ച് രണ്ടിനാണ് മല്യ ബ്രിട്ടനിലേക്ക് കടന്നത്. ലണ്ടനില്‍ നിന്ന് ഒരു മണിക്കൂര്‍ ദൂരം യാത്രചെയ്താല്‍ എത്തുന്ന ടെവിന്‍ എന്ന ഗ്രാമത്തിലാണ് മല്യ ഇപ്പോള്‍ താമിസിക്കുന്നത്. ഇവിടെ ലേഡിവോക്ക് എന്ന മൂന്ന് നില ബംഗ്ലാവിന്റെ ഉടമയാണ് മല്യ.

മല്യയെ ഇന്ത്യയിലേക്ക് തിരിച്ചയക്കണം എന്നാവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയം ബ്രിട്ടീഷ് ഹൈക്കമ്മീഷന് കത്തുനല്‍കി.

ഇതിന് മുന്‍പ് , ഇന്ത്യ മല്യയുടെ പാസ്‌പോര്‍ട്ട് മരവിപ്പിച്ചിരുന്നു. തൊട്ടുപിന്നാലെ രാജ്യസഭയും
മല്യക്കെതിരെ രംഗത്തെത്തി. മല്യയുടെ എം പി സ്ഥാനം റദ്ദാക്കണമെന്ന് രാജ്യസഭയുടെ എതിക്‌സ് സമിതി ആവശ്യപ്പെട്ടു. നിലവില്‍ രാജ്യസഭാംഗമാണ് മല്യ.

രാജ്യസഭയിലെ എല്ലാ അംഗങ്ങളും മല്യയുടെ അംഗത്വം റദ്ദാക്കുന്നതിനെ അനുകൂലിച്ചു. മല്യയെ പുറത്താക്കണമെന്ന എതിക്‌സ് സമിതിയുടെ റിപ്പോര്‍ട്ട് ഉപരാഷ്ട്രപതിക്ക് സമര്‍പ്പിക്കും.

മാര്‍ച്ച് രണ്ടിനാണ് ഇന്ത്യ വിട്ടത്.
Embattled  tycoon Vijay Mallya has said he is in a “forced exile” and has no plans to return to India where things are flying at him “fast and furious.”

SUMMARY:Embattled  tycoon Vijay Mallya has said he is in a “forced exile” and has no plans to return to India where things are flying at him “fast and furious.”

Keywords: UK, Vijay Mallya, India,