Follow KVARTHA on Google news Follow Us!
ad

കടുത്ത ചൂടില്‍ ബൈക്ക് യാത്രികന്റെ ഹെല്‍മറ്റ് ഉരുകിയൊലിച്ച് തലയ്ക്ക് പൊള്ളലേറ്റു

കടുത്ത ചൂടില്‍ ബൈക്ക് യാത്രികന്റെ ഹെല്‍മറ്റ് ഉരുകിയൊലിച്ച് തലയ്ക്ക് പൊള്ളലേറ്റു.hospital, Treatment, Burnt, Road, Kerala,
പള്ളുരുത്തി: (www.kvartha.com 30.04.2016) കടുത്ത ചൂടില്‍ ബൈക്ക് യാത്രികന്റെ ഹെല്‍മറ്റ് ഉരുകിയൊലിച്ച് തലയ്ക്ക് പൊള്ളലേറ്റു. കൊച്ചിയിലാണ് സംഭവം. മട്ടാഞ്ചേരി കൊച്ചങ്ങാടിയിലെ ആക്രി കച്ചവടക്കാരന്‍ പിഎ റഷീദി (55)നാണ് പൊള്ളലേറ്റത്. കോലഞ്ചേരിയില്‍ സൂര്യാതാപമേറ്റ് ഒരു പശുവും ചത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഐലന്‍ഡില്‍ വെച്ചായിരുന്നു റഷീദിന് പൊള്ളലേറ്റത്.

തലയ്ക്ക് സാരമായി പൊള്ളലേറ്റ റഷീദിനെ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍
പ്രവേശിപ്പിച്ചു. ഹെല്‍മെറ്റിന്റെ മുകള്‍ഭാഗം കരിഞ്ഞും ഉള്ളിലെ സ്‌പോഞ്ചും മറ്റും ഉരുകി തലയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന നിലയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പെരുമ്പടപ്പ് പൈ റോഡില്‍ ഒരു കയറ്റിറക്ക് തൊഴിലാളിയ്ക്കും സൂര്യതാപമേറ്റു. കറുകപ്പിള്ളി കരിപ്പാലില്‍ അന്നക്കുട്ടി കുര്യാച്ചന്‍ എന്നയാളുടെ പശുവും സൂര്യതാപമേറ്റ് ചത്തു.
Helmet melted due to summer heat, two wheeler passenger injured in Kochi, Mattanjeri, P.A.Rasheed, Kochangadi, hospital, Treatment, Burnt, Road, Kerala.


Also Read:
അതിക്രമിച്ചു കയറി കമ്പിപ്പാര കൊണ്ട് വീട് അടിച്ചുതകര്‍ത്തു

Keywords: Helmet melted due to summer heat, two wheeler passenger injured in Kochi, Mattanjeri, P.A.Rasheed, Kochangadi, hospital, Treatment, Burnt, Road, Kerala.