Follow KVARTHA on Google news Follow Us!
ad

ഹജ്ജിന് കൊണ്ടുപോകാമെന്ന് പറഞ്ഞ് ലക്ഷങ്ങളുമായി മുങ്ങിയ സംഘത്തിലെ ഒന്നാം പ്രതി പിടിയില്‍

ഹജ്ജ് തീര്‍ത്ഥാടനത്തിന്റെ മറവില്‍ തട്ടിപ്പ് നടത്തിയ ശേഷം മുങ്ങിയ നാലാംഗ സംഘത്തിലെ ഒന്നാം പ്രതി Indian Hajis, Hajj, Muslim pilgrimage, Perumbavoor, Ernakulam, Kerala, Arrest, Aluva, Travel & Tourism,
പെരുമ്പാവൂര്‍: (www.kvartha.com 30.04.2016) ഹജ്ജ് തീര്‍ത്ഥാടനത്തിന്റെ മറവില്‍ തട്ടിപ്പ് നടത്തിയ ശേഷം മുങ്ങിയ നാലംഗ സംഘത്തിലെ ഒന്നാം പ്രതി പിടിയില്‍. കണ്ണൂര്‍ സ്വദേശി വിളിക്കോട് പയ്യമ്പിള്ളി പി ഇസ്മാഈലി(41)നെയാണ് ആലുവ സി ഐ. ടി ബി വിജയന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വര്‍ഷം ഹജ്ജിന് 12 പേരെ കൊണ്ടുപോകാമെന്ന് പറഞ്ഞ് പെരുമ്പാവൂരില്‍ ട്രാവല്‍സ് നടത്തിയിരുന്ന കന്തറ സ്വദേശി മുയ്ക്കല്‍ വീട്ടില്‍ എംഎ അശ്‌റഫില്‍ നിന്ന് 27,29,000 രൂപ വാങ്ങിയ ശേഷം സംഘം മുങ്ങുകയായിരുന്നുവെന്നാണ് കേസ്. അശ്‌റഫ് ആലുവ ഡി വൈ എസ് പിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇസ്മാഈലിനെ പിടികൂടിയത്.

എറണാകുളം പള്ളിമുക്കില്‍ ഫോക്കസ് എന്ന പേരില്‍ ട്രാവല്‍സ് നടത്തിവരികയായിരുന്നു പ്രതി. കൂട്ടുപ്രതികള്‍ വിവിധയിടങ്ങളില്‍ ട്രാവല്‍സ് നടത്തിവരുന്നവരാണെന്നും ഇവര്‍ മറ്റ് ജില്ലകളിലും സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
Indian Hajis, Hajj, Muslim pilgrimage, Perumbavoor, Ernakulam, Kerala, Arrest, Aluva, Travel & Tourism.

Keywords: Indian Hajis, Hajj, Muslim pilgrimage, Perumbavoor, Ernakulam, Kerala, Arrest, Aluva, Travel & Tourism.