Follow KVARTHA on Google news Follow Us!
ad

റഈസില്‍ ഷാരൂഖ് ഖാന്‍ പിതാവിനെ അപമാനിച്ചുവെന്ന് ഗുണ്ടാതലവന്‍ അബ്ദുല്‍ ലത്തീഫിന്റെ മകന്‍; നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത് 101 കോടി

അഹമ്മദാബാദ്: (www.kvartha.com 30.04.2016) ഷാരൂഖിന്റെ പുതിയ ചിത്രമായ റഈസും നിയമകുരുക്കിലേയ്ക്ക്. Raees, Shah Rukh Khan,
അഹമ്മദാബാദ്: (www.kvartha.com 30.04.2016) ഷാരൂഖിന്റെ പുതിയ ചിത്രമായ റഈസും നിയമകുരുക്കിലേയ്ക്ക്. അന്തരിച്ച അധോലോക നായകന്‍ അബ്ദുല്‍ ലത്തീഫിന്റെ മകനാണ് ചിത്രത്തിനും ഷാരൂഖിനുമെതിരെ കേസ് നല്‍കിയിരിക്കുന്നത്. മരണപ്പെട്ട പിതാവിനെ ചിത്രം അപകീര്‍ത്തിപ്പെടുത്തുന്നുവെന്നാണ് മകന്റെ പരാതി.

പരാതിയില്‍ വിശദീകരണമാവശ്യപ്പെട്ട് ഷാരൂഖ് ഖാന്റെ പ്രൊഡക്ഷന്‍ കമ്പനിയായ റെഡ് ചില്ലീസ് എന്റര്‍ടൈന്മെന്റ് െ്രെപവറ്റ് ലിമിറ്റഡ്, സഹനിര്‍മ്മാതാക്കളായ എക്‌സല്‍ എന്റര്‍ടൈന്മെന്റ്, രാഹുല്‍ ദൊലാകിയ പ്രൊഡക്ഷന്‍സ് എന്നിവയ്ക്ക് ജില്ല കോടതി നോട്ടീസ് അയച്ചു. മേയ് 11ന് മറുപടി ലഭിക്കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അബ്ദുല്‍ ലത്തീഫിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള കഥയാണ് റ ഈസ്.

ചിത്രത്തിന്റെ റിലീസിംഗ് തടയണമെന്നും പ്രമോഷന്‍ പരിപാടികള്‍ മരവിപ്പിക്കണമെന്നും ലത്തീഫിന്റെ മകന്‍ മുസ്താഖ് അഹമ്മദ് ആവശ്യപ്പെട്ടിട്ടുണ്ട്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ ലത്തീഫിനെ വളരെ മോശമായാണ് ചിത്രീകരിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു. 101 കോടി രൂപയാണ് മാനനഷ്ടപരിഹാരമായി മുസ്താഖ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഷാരൂഖ് ഖാന്‍, നവാസുദ്ദീന്‍ സിദ്ദീഖി, മഹീറ ഖാന്‍ എന്നിവരാണ് റഈസില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 1980കളില്‍ ഗുജറാത്തിലെ അധോലോക നായകനായിരുന്നു അബ്ദുല്‍ ലത്തീഫ്. ഇദ്ദേഹം ദാവൂദ് ഇബ്രാഹീമിന്റെ സംഘാംഗമാണെന്ന് കരുതപ്പെടുന്നു. 1995ല്‍ അറസ്റ്റിലായ അബ്ദുല്‍ ലത്തീഫിനെ 1997ല്‍ പോലീസ് വെടിവെച്ചുകൊല്ലുകയായിരുന്നു. സബര്‍മതി ജയിലില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇദ്ദേഹം പോലീസിന്റെ വെടിയേറ്റ് മരിക്കുന്നത്.
Raees, Shah Rukh Khan,

SUMMARY: Ahmedabad: A local court today issued a notice to Bollywood superstar Shah Rukh Khan's production house in response to a suit filed by the son of the gangster Abdul Latif, claiming damages for defaming his late father.

Keywords: Raees, Shah Rukh Khan,