Follow KVARTHA on Google news Follow Us!
ad

ഗണേഷ് കുമാറിന്റെ വിദ്യാഭ്യാസ യോഗ്യത കുറഞ്ഞു; ബി.കോം പ്രീഡിഗ്രിയായി

മന്ത്രി പി.കെ. ജയലക്ഷ്മിക്ക് പിന്നാലെ പത്തനാപുരത്തെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ഗണേഷ് കുമാറിന്റെയും Kollam, Kerala, Ganesh Kumar, Education, Ganesh Kumar, Assembly Election, Election, Election-2016, LDF, Kerala Congress (B),
കൊല്ലം: (www.kvartha.com 30.04.2016)  മന്ത്രി പി.കെ. ജയലക്ഷ്മിക്ക് പിന്നാലെ പത്തനാപുരത്തെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ഗണേഷ് കുമാറിന്റെയും വിദ്യാഭ്യാസയോഗ്യത കുറഞ്ഞു. 2001, 2006, 2011 വര്‍ഷങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.കോമാണ് അദ്ദേഹം ഉന്നതവിദ്യാഭ്യാസ യോഗ്യതയായി രേഖപ്പെടുത്തിയിരുന്നത്.

എന്നാല്‍ വെള്ളിയാഴ്ച സമര്‍പ്പിച്ച നാമനിര്‍ദേശപത്രികയില്‍ ഗണേഷ് കുമാര്‍ വിദ്യാഭ്യാസയോഗ്യതയായി കാണിച്ചിരിക്കുന്നത് പ്രീഡിഗ്രിയാണ്. തിരുവനന്തപുരം ഗവ. കോളജില്‍ നിന്നാണ് പ്രീഡിഗ്രി പാസായിരിക്കുന്നതെന്നും പത്രികയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഗണേഷ് കുമാറിന്റെ വിദ്യാഭ്യാസയോഗ്യത ചോദ്യംചെയ്തു തെരഞ്ഞെടുപ്പ് കമ്മിഷനില്‍ പരാതി ലഭിച്ചിരുന്നു. എന്നാല്‍, പിന്നീട് ആ പരാതി പിന്‍വലിക്കുകയായിരുന്നു.

Keywords: Kollam, Kerala, Ganesh Kumar, Education, Ganesh Kumar, Assembly Election, Election, Election-2016, LDF, Kerala Congress (B), Pre-degree, Degree.