Follow KVARTHA on Google news Follow Us!
ad

മിണ്ടാതിരുന്ന ഭാര്യയെ ഗ്യാസ് സിലിണ്ടറിനടിച്ച് കൊന്നു

കെയ്‌റോ: (www.kvartha.com 30.04.2016) മിണ്ടാതിരുന്ന ഭാര്യയെ ഭര്‍ത്താവ് ഗ്യാസ് സിലിണ്ടറിനടിച്ച് കൊന്നു.Egypt, Murder,
കെയ്‌റോ: (www.kvartha.com 30.04.2016) മിണ്ടാതിരുന്ന ഭാര്യയെ ഭര്‍ത്താവ് ഗ്യാസ് സിലിണ്ടറിനടിച്ച് കൊന്നു. സംഭവ ദിവസം പുറത്തുപോയ ഭാര്യ രാത്രി വൈകിയാണ് വീട്ടിലെത്തിയത്. ഇത് ഭര്‍ത്താവ് ചോദ്യം ചെയ്‌തെങ്കിലും ഭാര്യ മൗനം പാലിക്കുകയായിരുന്നു.

ഭാര്യയില്‍ നിന്നും മറുപടി ലഭിക്കാതെ വന്നതോടെ വാക്കേറ്റമായി. ക്രുദ്ധനായ ഭര്‍ത്താവ് ഗ്യാസ് സിലിണ്ടറെടുത്ത് ഭാര്യയുടെ തലയ്ക്കടിക്കുകയായിരുന്നു.

തലയ്ക്ക് മാരകമായ മുറിവേറ്റ യുവതിയുടെ മൃതദേഹം കണ്ടെത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സ്ഥലത്തെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി.

സൗദി അറേബ്യന്‍ പത്രമായ അല്‍ റിയാദാണ് ഈ വാര്‍ത്ത റിപോര്‍ട്ട് ചെയ്തിരിക്കുന്നത്.
Egypt, Murder,

SUMMARY: An Egyptian man killed his wife after she didn't respond to his question, reported 'Al Riyadh' a Saudi Arabia based newspaper.

Keywords: Egypt, Murder,