Follow KVARTHA on Google news Follow Us!
ad

നരേന്ദ്ര മോഡിയുടെ ആകാശയാത്രകള്‍; പ്രധാനമന്ത്രിയില്‍ നിന്നും എയര്‍ ഇന്ത്യയ്ക്ക് കിട്ടാനുള്ളത് 134 കോടി

ന്യൂഡല്‍ഹി: (www.kvartha.com 30.04.2016) കടത്തില്‍ മുങ്ങിയ എയര്‍ ഇന്ത്യയ്ക്ക് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ലഭിക്കാനുള്ളത് 134 കോടി രൂപ.Air India, PM , Narendra Modi,
ന്യൂഡല്‍ഹി: (www.kvartha.com 30.04.2016) കടത്തില്‍ മുങ്ങിയ എയര്‍ ഇന്ത്യയ്ക്ക് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ലഭിക്കാനുള്ളത് 134 കോടി രൂപ. 2015 ജൂണ്‍ മുതല്‍ ഡിസംബര്‍ വരെയുള്ള സമയങ്ങളില്‍ നടത്തിയ ആകാശയാത്രയുടെ ബില്ലാണിത്.

വിവരാവകാശ പ്രകാരം സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്. വിവരാവകാശ പ്രവര്‍ത്തകന്‍ ലോകേഷ് ബത്രയാണ് ഹര്‍ജിക്ക് പിന്നില്‍.

2016 ജനുവരി 29ന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും 147.90 കോടി രൂപ എയര്‍ ഇന്ത്യക്ക് ലഭിച്ചു. മുന്‍ പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗിന്റെ എട്ട് വിദേശ യാത്രകളുടേയും 2013 സെപ്റ്റംബര്‍ മുതല്‍ 2014 നവംബര്‍ വരെയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ യാത്രകളുടേയും യാത്രാ നിരക്കാണിത്.

യാത്രാ കൂലി നല്‍കുന്നതില്‍ കാലതാമസം വരുത്തുന്നതിനാല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പലിശ നല്‍കണമെന്ന് ലോകേഷ് ബത്ര ആവശ്യപ്പെട്ടു. കടത്തിലകപ്പെട്ട എയര്‍ ഇന്ത്യയോട് രാജ്യത്തെ ഉന്നത ഓഫീസ് തന്നെ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചാല്‍ എങ്ങനെയാണെന്നും അദ്ദേഹം ചോദിക്കുന്നു.
Air India, PM , Narendra Modi,

SUMMARY:
New Delhi: The Prime Minister’s Office has to pay Rs 134 crore to Air India for chartered flights he embarked upon between June and December 2015, an RTI copy accessed by The Quint has revealed.

Keywords: Air India, PM , Narendra Modi,