Follow KVARTHA on Google news Follow Us!
ad

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം: കെ എസ് യു ജില്ലാ പ്രസിഡന്റുമാര്‍ കൂട്ടരാജിയിലേക്ക്

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് കെഎസ്‌യു ജില്ലാ പ്രസിഡന്റുമാര്‍ കൂട്ടരാജിയിലേക്ക്. ജയസാധ്യത ഇല്ലാത്ത മണ്ഡലങ്ങളാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന് കെഎസ്‌യു ദേശീയനേതൃത്വത്തെ അറിയിച്ചു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തഴഞ്ഞതില്‍ പ്രതിഷേധിച്ച് ഭൂരിഭാഗം സംസ്ഥാന ഭാരവാഹികളും 12 ജില്ലാ പ്രസിഡന്റുമാരും രാജി സന്നദ്ധത അറിയിച്ചു. Thiruvananthapuram, Kerala, Congress, KSU, V.S Joy,
തിരുവനന്തപുരം: (www.kvartha.com 31.03.2016) കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് കെഎസ്‌യു ജില്ലാ പ്രസിഡന്റുമാര്‍ കൂട്ടരാജിയിലേക്ക്. ജയസാധ്യത ഇല്ലാത്ത മണ്ഡലങ്ങളാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന് കെഎസ്‌യു ദേശീയനേതൃത്വത്തെ അറിയിച്ചു.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തഴഞ്ഞതില്‍ പ്രതിഷേധിച്ച് ഭൂരിഭാഗം സംസ്ഥാന ഭാരവാഹികളും 12 ജില്ലാ പ്രസിഡന്റുമാരും രാജി സന്നദ്ധത അറിയിച്ചു. തങ്ങളുടെ അതൃപ്തി അറിയിച്ച് ദേശീയ നേതൃത്വത്തിന് ഇ മെയില്‍ സന്ദേശം അയച്ചു.

ജയസാധ്യതയും മത്സര സാധ്യതയുമുള്ള മണ്ഡലത്തില്‍ തങ്ങളെ പരിഗണിക്കണമെന്നാണ് കെഎസ്‌യുവിന്റെ ആവശ്യം. എന്നാല്‍ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് വിഎസ് ജോയിയെ മലമ്പുഴയില്‍ സ്ഥാനാര്‍ത്ഥിയാക്കിയതാണ് കെഎസ്‌യുവിന്റെ അമര്‍ഷത്തിന് കാരണം.


Keywords: Thiruvananthapuram, Kerala, Congress, KSU, V.S Joy.