Follow KVARTHA on Google news Follow Us!
ad

കുട്ടിയുടെ വെട്ടിയെടുത്ത തലയുമായി യുവതി തെരുവില്‍

കുട്ടിയുടെ വെട്ടിയെടുത്ത തലയുമായി യുവതി തെരുവില്‍. ഉസ്ബക്കിസ്ഥാന്‍ പൗരയായ Police, Arrest, Arrest, World,
മോസ്‌കോ: (www.kvartha.com 01.03.2016) കുട്ടിയുടെ വെട്ടിയെടുത്ത തലയുമായി യുവതി തെരുവില്‍. ഉസ്ബക്കിസ്ഥാന്‍ പൗരയായ മുപ്പത്തൊമ്പതുകാരി ഗ്യുല്‍ചെഹ്‌ര ബോബോകുലോവയാണ് തെരുവിലൂടെ കുട്ടിയുടെ അറുത്തെടുത്ത തലയുമായി നടന്നത്. വിരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പിന്നീട് ഇവരെ അറസ്റ്റുചെയ്തു.

തെരുവിലൂടെ കുട്ടിയുടെ തലയുമായി യുവതിയെ കണ്ട് ആളുകള്‍ പകച്ചുനില്‍ക്കുകയായിരുന്നു. നോക്കിനില്‍ക്കുന്നവരോടൊക്കെ ചാവേറിനെപോലെ സ്വയം പൊട്ടിത്തെറിക്കുമെന്ന് ഇവര്‍ ഭീഷണി മുഴക്കുകയായിരുന്നു. തുടര്‍ന്നാണ് പോലീസ് ഇവരെ അറസ്റ്റുചെയ്തത്. അതേസമയം തീപിടിച്ച ഒരു വീട്ടില്‍ നിന്നും തലയില്ലാത്ത ഒരു പെണ്‍കുട്ടിയുടെ മൃതദേഹം പോലീസ് കണ്ടെത്തിയിരുന്നു. നസ്തിയ എന്ന നാലുവയസ്സുകാരിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ വീട്ടില്‍ ബേബിസിറ്ററായി ജോലി നോക്കുകയായിരുന്നു ബോബുകുലോവ. കഴിഞ്ഞ പതിനെട്ട് മാസമായി ഇവര്‍ നസ്തിയുടെ വീട്ടില്‍ ജോലിചെയ്യുകയാണ്.

കുട്ടിയെ കൊലപ്പെടുത്തിയ ശേഷം തല അറുത്തെടുത്ത ബോബുകുലോവ വീടിനു തീവെക്കുകയായിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്. കുട്ടിയെ കൊലപ്പെടുത്താന്‍ തക്കം പാര്‍ത്തിരുന്ന ഇവര്‍ വീട്ടിലുള്ളവര്‍ പുറത്തുപോകാനായി കാത്തിരുന്നിട്ടുണ്ടാവാം എന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. സംഭവത്ത തുടര്‍ന്ന് കുട്ടിയുടെ മാതാവ് അബോധാവസ്ഥയിലാണ്.

പ്രതിയുടെ അസ്വഭാവികമായ പ്രവൃത്തിയെ തുടര്‍ന്ന് യുവതിക്ക് എന്തെങ്കിവും മാനസിക പ്രശ്‌നം ഉണ്ടോയെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. അതേസമയം വളരെ പൈശാചികവും വ്യാഖ്യാനിക്കാന്‍ കഴിയാത്തതുമായ സംഭവമാണ് നടന്നതെന്ന് റഷ്യയിലെ ചില്‍ഡ്രന്‍സ് റൈറ്റ് കമ്മിഷണര്‍ പറഞ്ഞു. മാതാപിതാക്കള്‍ കുട്ടികളെ നോക്കാന്‍ നിയമിക്കുന്നവരുടെ പശ്ചാത്തലം കൂടി മനസിലാക്കിയിരിക്കണമെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.
സംഭവത്തിന്റെ വീഡിയോ കാണാം

Also Read:
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറിയടക്കം 10 പേര്‍ക്കെതിരെ കേസ്


Video shows woman carrying severed head in Moscow and shouting 'Allahu Akbar', Police, Arrest, Arrest, World.


Keywords: Video shows woman carrying severed head in Moscow and shouting 'Allahu Akbar', Police, Arrest, Arrest, World.