Follow KVARTHA on Google news Follow Us!
ad

കൊല്‍ക്കത്തയില്‍ നിര്‍മാണത്തിലിരുന്ന മേല്‍പ്പാലം തകര്‍ന്ന് 10 പേര്‍ മരിച്ചു

കൊല്‍ക്കത്തയില്‍ നിര്‍മാണത്തിലിരുന്ന മേല്‍പ്പാലം തകര്‍ന്ന് 10 പേര്‍ മരിച്ചു. മരിച്ചവരെല്ലാംInjured, Blast, National,
കൊല്‍ക്കത്ത: (www.kvartha.com 31/03/2016) കൊല്‍ക്കത്തയില്‍ നിര്‍മാണത്തിലിരുന്ന മേല്‍പ്പാലം തകര്‍ന്ന് 10 പേര്‍ മരിച്ചു. മരിച്ചവരെല്ലാം തൊഴിലാളികളാണ്. നിരവധിപേര്‍ക്ക് പരിക്കേറ്റു. വടക്കന്‍ കൊല്‍ക്കത്തയിലെ ഗിരീഷ് പാര്‍ക്കില്‍ നിര്‍മാണത്തിലിരുന്ന മേല്‍പ്പാലമാണ് തകര്‍ന്നത്. നിരവധി പേര്‍ പാലത്തിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്.

മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ദേശീയ ദുരന്ത നിവാരണസേനയുടെയും അഗ്‌നിശമന സേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അപകടസമയത്ത് 150 ഓളം തൊഴിലാളികളായിരുന്നു ഉണ്ടായിരുന്നത്.

വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയാണ്  കൊല്‍ക്കത്തയിലെ ഗണേശ് ടാക്കീസിനു സമീപം പ്രശസ്തമായ ബരാ ബസാറിലെ മേല്‍പ്പാലം തകര്‍ന്നു വീണത്. നിരവധി ആളുകളും വാഹനങ്ങളും പാലത്തിനടിയില്‍ പെട്ടതായി ദൃക്‌സാക്ഷികള്‍ പറയുന്നു. സ്‌ഫോടനത്തിന് സമാനമായ ശബ്ദത്തിന് ശേഷമാണ് മേല്‍പ്പാലം തകര്‍ന്നത്. കോണ്‍ക്രീറ്റ് ഗട്ടറുകള്‍ ക്രെയിനുകള്‍ ഉപയോഗിച്ച് ഉയര്‍ത്തിയാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുക്കുന്നത്. സൈന്യത്തിന്റെ സഹായവും തേടിയിട്ടുണ്ട്.

2010ല്‍ പൂര്‍ത്തിയാകേണ്ട മേല്‍പ്പാലത്തിന്റെ നിര്‍മാണം ഇതുവരെ ആറു തവണ തടസപ്പെട്ടിരുന്നു. വരുന്ന ഡിസംബറില്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കരാറുകാരന് അധികൃതര്‍ നിര്‍ദേശം നല്‍കിയിരിക്കെയാണ് അപകടം.  2011ല്‍ അധികാരത്തിലേറിയ മമത ബാനര്‍ജി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായിരുന്നു ഈ മേല്‍പ്പാലം.

ദുരന്തത്തെ തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസും ബി.ജെ.പിയും രംഗത്തെത്തി. അഴിമതിയുടെ പ്രത്യാഘാതമാണ് മേല്‍പ്പാലം തകര്‍ന്ന സംഭവമെന്നും മറുപടി പറയാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും ബി.ജെ.പി നേതാവ് സിദ്ധാര്‍ഥ് നാഥ് സിങ് പറഞ്ഞു. ബി.ജെ.പി സ്ഥാനാര്‍ഥി രാഹുല്‍ സിന്‍ഹയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് സമീപത്താണ് തകര്‍ന്നുവീണ മേല്‍പ്പാലം സ്ഥിതി ചെയ്തിരുന്നത്.

Under-construction flyover collapses in Kolkata, Injured, Blast, National.


Also Read:
സ്‌കൂട്ടറില്‍ കാറിടിച്ച് സ്‌കൂള്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫീസര്‍ മരിച്ചു; സ്‌കൂള്‍ പ്രിന്‍സിപ്പലായ ഭാര്യയ്ക്ക് ഗുരുതരം
Keywords: Under-construction flyover collapses in Kolkata, Injured, Blast, National.