Follow KVARTHA on Google news Follow Us!
ad

ഗര്‍ഭഛിദ്രത്തിന് വിധേയരാകുന്ന അമ്മമാരെ ശിക്ഷിക്കണം; ട്രമ്പിന്റെ പ്രസ്താവന വിവാദത്തില്‍

അനധികൃത ഗര്‍ഭഛിദ്രത്തിന് വിധേയരാകുന്ന അമ്മമാരെ ശിക്ഷിക്കണമെന്ന New York, Controversy, America, World,
ന്യൂയോര്‍ക്ക്: (www.kvartha.com 31.03.2016) അനധികൃത ഗര്‍ഭഛിദ്രത്തിന് വിധേയരാകുന്ന അമ്മമാരെ ശിക്ഷിക്കണമെന്ന അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രമ്പിന്റെ പ്രസ്താവന വിവാദത്തില്‍. അമേരിക്കയിലെ പ്രമുഖ ചാനലിലെ സംവാദ പരിപാടിക്കിടെയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ട്രമ്പിന്റെ വിവാദ പ്രസ്താവന.

Trump reverses statement on women and abortion after outcry, New York, Controversy, America, Worldഎന്നാല്‍ അനധികൃത ഗര്‍ഭഛിദ്രം നടത്തുന്നവര്‍ക്ക് ഏത് തരത്തിലുള്ള ശിക്ഷ നല്‍കണമെന്ന് ട്രമ്പ് വ്യക്തമാക്കുന്നില്ല. അമേരിക്കയില്‍ വ്യാപകമായ ഗര്‍ഭഛിദ്രം നിരോധിക്കണമോയെന്ന ചാനല്‍ അവതാരകന്റെ ചോദ്യത്തിന് മറുപടിയായാണ് ട്രമ്പിന്റെ പ്രസ്താവന.

അതിനിടെ ട്രമ്പിന്റെ പ്രസ്താവനയെ എതിര്‍ത്തും അനുകൂലിച്ചും പ്രമുഖര്‍ രംഗത്തെത്തിയിട്ടുണ്ട്. ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഹിലാരി ക്ലിന്റനാണ് ആദ്യം വിയോജിപ്പുമായി രംഗത്തെത്തിയത്. തികച്ചും അനാവശ്യവും നാണംകെടുത്തുന്നതുമായ പ്രസ്താവനയാണ് ട്രമ്പിന്റേതെന്നാണ് ഹിലാരി ട്വിറ്ററില്‍ കുറിച്ചത്.

ഗര്‍ഭഛിദ്രത്തിന് വിധേയരാകുന്നവരെയും അതിന് പ്രേരിപ്പിക്കുന്നവരെയും
ശിക്ഷിക്കണമെന്നത് ഗര്‍ഭഛിദ്രത്തിനെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ നീണ്ടകാലത്തെ ആവശ്യമാണ്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രമ്പിന്റെ സാധ്യതകളെ ഈ പ്രസ്താവന സാരമായി ബാധിക്കുമെന്നാണ് രാഷ്ട്രീയ രംഗത്തുള്ളവരുടെ വിലയിരുത്തല്‍.

Also Read:
പൊയ്‌നാച്ചിയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരെ ആക്രമിച്ച് പണം തട്ടിയ കേസില്‍ 17 കാരന്‍ ഉള്‍പെടെ 2 പേര്‍ കൂടി അറസ്റ്റില്‍

Keywords: Trump reverses statement on women and abortion after outcry, New York, Controversy, America, World.