Follow KVARTHA on Google news Follow Us!
ad

കൗമാരക്കാരെ ലൈംഗീകമായി ചൂഷണം ചെയ്ത കേസില്‍ സ്ത്രീയുള്‍പ്പെടെ 3 പേര്‍ക്ക് 10 വര്‍ഷം തടവ്

കെയ്‌റോ: (www.kvatha.com 31.03.2016) മനുഷ്യക്കടത്ത് കേസില്‍ സ്ത്രീയുള്‍പ്പെടെ മൂന്ന് പേരുടെ തടവ് ശിക്ഷ അപ്പീല്‍ കോടതി ശരിവെച്ചു. UAE, Dubai,
കെയ്‌റോ: (www.kvatha.com 31.03.2016) മനുഷ്യക്കടത്ത് കേസില്‍ സ്ത്രീയുള്‍പ്പെടെ മൂന്ന് പേരുടെ തടവ് ശിക്ഷ അപ്പീല്‍ കോടതി ശരിവെച്ചു. ശിക്ഷിക്കപ്പെട്ടവര്‍ മൂവരും ബംഗ്ലാദേശികളാണ്.

നാട്ടുകാരായ രണ്ട് യുവതികളെ അനധികൃത മസാജിനും അനാശാസ്യത്തിനും പ്രേരിപ്പിച്ച കേസില്‍ മൂവരും കുറ്റക്കാരാണെന്ന് കീഴ് കോടതി കണ്ടെത്തിയിരുന്നു. കഴിഞ്ഞ നവംബറിലായിരുന്നു ഇത്.

മൂന്ന് പ്രതികളേയും ശിക്ഷാകാലാവധി പൂര്‍ത്തിയായാല്‍ നാടുകടത്തണമെന്ന കീഴ്‌ക്കോടതി ഉത്തരവും മേല്‍ക്കോടതി ശരിവെച്ചിട്ടുണ്ട്.

15ഉം 19ഉം വയസുള്ള പെണ്‍കുട്ടികളെ വീട്ടുജോലിക്കെന്ന് പറഞ്ഞ് കടത്തിക്കൊണ്ടുവന്ന് അനാശാസ്യകേന്ദ്രത്തില്‍ താമസിപ്പിച്ചിരിക്കുകയായിരുന്നു പ്രതികള്‍. പെണ്‍കുട്ടികളില്‍ ഒരാള്‍ പോലീസിന് വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് പ്രതികളെ പിടികൂടിയത്.

2015 മാര്‍ച്ച് ഒന്നിന് അല്‍ റഫയിലെ ഫ്‌ലാറ്റില്‍ നിന്നുമാണ് പ്രതികള്‍ പിടിയിലാകുന്നത്. കൂടാതെ ഇവിടെ നിന്നും വിവിധ രാജ്യക്കാരായ പെണ്‍കുട്ടികളേയും പോലീസ് രക്ഷപ്പെടുത്തിയിരുന്നു. ഇവരെല്ലാം പ്രതികളുടെ സമ്മര്‍ദ്ദത്തില്‍ അനാശാസ്യത്തിലേര്‍പ്പെട്ടവരാണ്.

Two men and a woman, all Bangladeshis and in their forties, have had their ten-year prison sentence upheld for each by the Court of Appeals as they were convicted again of human trafficking.


SUMMARY: T
wo men and a woman, all Bangladeshis and in their forties, have had their ten-year prison sentence upheld for each by the Court of Appeals as they were convicted again of human trafficking.

Keywords: UAE, Dubai,