Follow KVARTHA on Google news Follow Us!
ad

ന്യൂസിലാന്റിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇംഗ്ലണ്ട് ഫൈനലില്‍

ഇംഗ്ലണ്ട് ഓപ്പണര്‍ ജേസണ്‍ റോയിയുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെകരുത്തില്‍ ന്യൂസിലാന്റിനെ ഏഴു വിക്കറ്റിനു തകര്‍ത്ത് ഇംഗ്ലണ്ട് ട്വന്റി 20 ലോകകപ്പ് കലാശപ്പോരിന് ഇടം നേടി. റോയി 44 പന്തില്‍ 11 ബൗണ്ടറിയും രണ്ട് സിക്‌സറിന്റെയും അകമ്പടിയോടെ 78 റണ്‍സ് നേടി. New Delhi, New Zealand, England, Twenty-20, Cricket, Sports,
ന്യൂഡല്‍ഹി: (www.kvartha.com 31.03.2016) ഇംഗ്ലണ്ട് ഓപ്പണര്‍ ജേസണ്‍ റോയിയുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെ കരുത്തില്‍ ന്യൂസിലാന്റിനെ ഏഴു വിക്കറ്റിനു തകര്‍ത്ത് ഇംഗ്ലണ്ട് ട്വന്റി 20 ലോകകപ്പ് കലാശപ്പോരിന് ഇടം നേടി. റോയി 44 പന്തില്‍ 11 ബൗണ്ടറിയും രണ്ട് സിക്‌സറിന്റെയും അകമ്പടിയോടെ 78 റണ്‍സ് നേടി.

റോയി പുറത്തായശേഷം എത്തിയ നായകന്‍ ഇയോയിന്‍ മോര്‍ഗ റണ്‍സെടുക്കും മുമ്പ് പുറത്തായെങ്കിലും ജോ റൂട്ടും (27*) ജോസ് ബട്‌ലറും (32*) ചേര്‍ന്ന് 17 പന്ത് ബാക്കിനില്‍ക്കെ വിജയത്തിലെത്തിക്കുകയായിരുന്നു.

ന്യൂസിലാന്റിനായി ഇഷ് സോധി രണ്ടു വിക്കറ്റ് നേടി. ന്യൂസിലാന്റ് നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുത്തു. 26 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് നേടിയ ബെന്‍ സ്‌റ്റോക്‌സാണ് ന്യൂസിലാന്റിനെ തകര്‍ത്തത്.

Keywords: New Delhi, New Zealand, England, Twenty-20, Cricket, Sports.