Follow KVARTHA on Google news Follow Us!
ad

ദുബൈ എയര്‍പോര്‍ട്ട് ഉപയോഗിക്കുന്നതിന് യാത്രക്കാര്‍ 35 ദിര്‍ഹം കൂടുതലായി നല്‍കണം

ദുബൈ: (www.kvatha.com 31.03.2016) ദുബൈ എയര്‍പോര്‍ട്ട് ഉപയോഗിക്കുന്നതിന് യാത്രക്കാര്‍ 35 ദിര്‍ഹം ഫീസായി നല്‍കണം.UAE, Dubai, Airports,
ദുബൈ: (www.kvatha.com 31.03.2016) ദുബൈ എയര്‍പോര്‍ട്ട് ഉപയോഗിക്കുന്നതിന് യാത്രക്കാര്‍ 35 ദിര്‍ഹം ഫീസായി നല്‍കണം. ജൂണ്‍ മുപ്പതിന് ശേഷമാണിത് നല്‍കേണ്ടിവരിക. ദുബൈ കിരീടാവകാശിയും ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ആണിതിന് അംഗീകാരം നല്‍കിയത്.

ദുബൈയിലെ എല്ലാ എയര്‍പോര്‍ട്ടുകളിലും ഈ ഫീസ് നല്‍കേണ്ടിവരും. ട്രാന്‍സിറ്റ് വിസക്കാര്‍ക്കും ഇത് ബാധകമാണ്. എന്നാല്‍ രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍, വിമാന ജീവനക്കാര്‍, ദുബൈയില്‍ ഇറങ്ങി അതേ വിമാനത്തില്‍ പുറപ്പെടുന്ന ട്രാന്‍സിറ്റ് യാത്രക്കാര്‍ എന്നിവരും ഇത് നല്‍കേണ്ടതില്ല.

യൂസേഴ്‌സ് ഫീസായി പിരിച്ചെടുക്കുന്ന തുക ദുബൈയിലെ വിമാനത്താവളങ്ങളുടെ വികസനങ്ങള്‍ക്കായിട്ടാണ് ഉപയോഗിക്കുക.

Passengers using the Dubai airport will now have to pay a fee of Dh35. Shaikh Hamdan bin Mohammed bin Rashid Al Maktoum


SUMMARY: Passengers using the Dubai airport will now have to pay a fee of Dh35. Shaikh Hamdan bin Mohammed bin Rashid Al Maktoum, Crown Prince of Dubai and chairman of the Dubai Executive Council, has approved Executive Council Resolution No (8) of 2016 pertaining to the collection of fees from passengers using airport facilities in Dubai.

Keywords: UAE, Dubai, Airports,