Follow KVARTHA on Google news Follow Us!
ad

കളറിനു പകരം അഡ്മിറ്റ് കാര്‍ഡ് ബ്ലാക്ക് ആന്‍ഡ് വൈറ്റും അനുവദിക്കണമെന്ന് ആവശ്യം

കേരള എഞ്ചിനിയറിംഗ് - മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിച്ചവര്‍ അവരുടെ Alappuzha, Criticism, Kerala,
ആലപ്പുഴ: (www.kvartha.com 31.03.2016) കേരള എഞ്ചിനിയറിംഗ് - മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിച്ചവര്‍ അവരുടെ അഡ്മിറ്റ് കാര്‍ഡിന്റെ കളര്‍ പ്രിന്റൗട്ടുമായി വേണം പരീക്ഷയ്ക്കു ഹാജരാകേണ്ടതെന്ന പ്രവേശന പരീക്ഷാ കമ്മീഷണറുടെ വിജ്ഞാപനത്തിലെ നിര്‍ദേശം പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ അനുകൂല നടപടിയുണ്ടാകാന്‍ ഇടയില്ല. ബ്ലാക്ക് ആന്‍ഡ് വൈറ്റ് പ്രിന്റ് ഔട്ടുകളും അനുവദിക്കണമെന്നാണ് ആവശ്യം.

ബ്ലാക്ക് ആന്‍ഡ് വൈറ്റ് പ്രിന്റൗട്ട് ഒരു രൂപയ്ക്കു എടുക്കാമെന്നിരിക്കേ കളര്‍ പ്രിന്റ് ഔട്ടിനു പത്തു രൂപയ്ക്കു മേല്‍ നല്കണം. താത്കാലിക ആവശ്യത്തിനുള്ള അഡ്മിറ്റ് കാര്‍ഡിലെ ഫോട്ടോ മാത്രമാണ് കളറിലുള്ളത്. പ്രിന്റ് ഔട്ട് ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ആണെങ്കിലും വിദ്യാര്‍ത്ഥിയുടെ മുഖം തിരിച്ചറിയാനാകും. അക്കാര്യത്തില്‍ കളര്‍ പ്രത്യേകിച്ചൊരു മാറ്റവും വരുത്തുന്നില്ല. ഏതായാലും രേഖകള്‍ അവസാനം ഒത്തുനോക്കിയേ പ്രവേശനം നല്കൂ എന്നിരിക്കേ കളറിനായി കടുംപിടിത്തം പിടിക്കേണ്ട കാര്യമില്ല.

ക്രമക്കേട് ഒഴിവാക്കലാണ് ലക്ഷ്യമാക്കുന്നതെങ്കില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പ്രിന്റൗട്ട് സെല്‍ഫ്
Parents urged entrance commissioner to allow black and white admit cards also, Alappuzha, Criticism, Kerala
അറ്റസ്റ്റ് ചെയ്യിപ്പിച്ചാല്‍ മതി. ഇതാണ് ബ്ലാക് ആന്‍ഡ് വൈറ്റും വേണമെന്ന് പറയുന്നവരുടെ വാദം. വിദ്യാര്‍ത്ഥികളെ അനാവശ്യമായി വന്‍തോതില്‍ പണം പാഴാക്കിക്കുന്നതില്‍ നിന്നു അധികൃതര്‍ പിന്തിരിയുകയാണ് വേണ്ടത് എന്നും അവര്‍ ആവശ്യപ്പെടുന്നു.

പതിനായിരക്കണക്കിനു അഡ്മിറ്റ് കാര്‍ഡുകള്‍ കളറിലാക്കുന്നതു കൊണ്ട് പ്രിന്റൗട്ട് എടുത്തു നല്കുന്നവര്‍ക്കുള്ള സാമ്പത്തിക പ്രയോജനമല്ലാതെ മറ്റാര്‍ക്കും പ്രത്യേകിച്ചൊരു ഗുണവുമില്ലെന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്. ദേശീയ നഷ്ടമായി വേണം അതിനെ കണക്കാക്കാന്‍. കേരളത്തില്‍ എല്ലാ വീടുകളിലും കംപ്യൂട്ടറും സൗജന്യ ഇന്റര്‍നെറ്റും കളര്‍ പ്രിന്ററുകളും ഇല്ല എന്ന യാഥാര്‍ത്ഥ്യവും ഇതുസംബന്ധിച്ച നിവേദനത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.


Also Read:
പൊയ്‌നാച്ചിയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരെ ആക്രമിച്ച് പണം തട്ടിയ കേസില്‍ 17 കാരന്‍ ഉള്‍പെടെ 2 പേര്‍ കൂടി അറസ്റ്റില്‍

Keywords: Parents urged entrance commissioner to allow black and white admit cards also, Alappuzha, Criticism, Kerala.