Follow KVARTHA on Google news Follow Us!
ad

ശ്രീശാന്ത് നായകനായ 'ടീം ഫൈവില്‍' നിക്കി ഗല്‍റാണി നായിക

ശ്രീശാന്ത് നായകനായ മലയാള ചിത്രം 'ടീം ഫൈവില്‍' തെന്നിന്ത്യന്‍ സുന്ദരി നിക്കി ഗല്‍റാണി Director, Actress, Election-2016, Cinema, Entertainment,
(www.kvartha.com 31.03.2016) ശ്രീശാന്ത് നായകനായ മലയാള ചിത്രം 'ടീം ഫൈവില്‍' തെന്നിന്ത്യന്‍ സുന്ദരി നിക്കി ഗല്‍റാണി നായികയാകുന്നു. നവാഗതനായ സുരേഷ് ഗോവിന്ദാണു ചിത്രം സംവിധാനം ചെയ്യുന്നത്. ഇഷ തല്‍വാറും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഗോപി സുന്ദറാണു സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

നീണ്ട ഇടവേളയ്ക്ക് ശേഷം ബാബു ആന്റണി അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ആക്ഷന്‍ ചിത്രമായതിനാല്‍ കഥാപാത്രത്തിന്റെ പൂര്‍ത്തീകരണത്തിനായി ആയോധന കല പരിശീലിക്കുന്ന തിരക്കിലാണു ശ്രീശാന്ത് ഇപ്പോള്‍.

അതിനിടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബി ജെ പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിനാല്‍ പ്രചാരണത്തിന്റെ തിരക്കായതോടെ സിനിമയുടെ ചിത്രീകരണം തുടങ്ങാന്‍ വൈകുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.

Also Read:
പൊയ്‌നാച്ചിയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരെ ആക്രമിച്ച് പണം തട്ടിയ കേസില്‍ 17 കാരന്‍ ഉള്‍പെടെ 2 പേര്‍ കൂടി അറസ്റ്റില്‍

Nikki Galnari to pair with Sreesanth, Director, Actress, Election-2016, Cinema, Entertainment

Keywords: Nikki Galnari to pair with Sreesanth, Director, Actress, Election-2016, Cinema, Entertainment.