Follow KVARTHA on Google news Follow Us!
ad

പത്താന്‍ കോട്ടിന് സമാനമായ അടുത്ത ആക്രമണം ഡല്‍ഹിയില്‍; പഞ്ചനക്ഷത്ര ഹോട്ടലിന്‌ഫോണ്‍ കോള്‍ ലഭിച്ചത് ദുബൈയില്‍ നിന്ന്

ന്യൂഡല്‍ഹി: (www.kvatha.com 31.03.2016) ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലിന് ദുബൈയില്‍ നിന്നും ഭീഷണി ഫോണ്‍ കോള്‍Dubai, Delhi, Terror Attacks,
ന്യൂഡല്‍ഹി: (www.kvatha.com 31.03.2016) ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലിന് ദുബൈയില്‍ നിന്നും ഭീഷണി ഫോണ്‍ കോള്‍. പത്താന്‍ കോട്ട് ഭീകരാക്രമണത്തിന് സമാനമായ ആക്രമണം തലസ്ഥാന നഗരിയായ ഡല്‍ഹിയില്‍ നടത്തുമെന്നാണ് ഭീഷണി.

ദുബൈയിലെ പഞ്ചനക്ഷത്ര ഹോട്ടല്‍ ഉടമയെന്ന വ്യാജേനയാണ് വിളിച്ചയാള്‍ സംസാരിച്ചത്. ഡല്‍ഹിയിലെ ഹോട്ടലിന്റെ ലാന്റ്‌ലൈന്‍ നമ്പറിലേയ്ക്കാണ് വിളിച്ചത്.

പ്രമുഖ ഹോട്ടലുകള്‍, മാളുകള്‍, ഹോസ്പിറ്റലുകള്‍, റെയില്‍ വേ സ്‌റ്റേഷനുകള്‍ എന്നിവ കേന്ദ്രമാക്കിയായിരിക്കും ആക്രമണമെന്നും ഇയാള്‍ വിവരം നല്‍കി.

ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് യമുന തീരത്തെ അക്ഷര്‍ദം ക്ഷേത്രം, കല്‍ക്കജിയിലെ ഹനുമാന്‍ മന്ദിര്‍, ഗൗരീശങ്കര ക്ഷേത്രം എന്നിവയും കനത്ത നിരീക്ഷണത്തിലാണ്.

ഭീകരാക്രമണ ഭീഷണിയുള്ള വിമാനങ്ങളെ കുറിച്ചും വിളിച്ചയാള്‍ വിവരങ്ങള്‍ നല്‍കി. മുംബൈ, കൊല്‍ക്കത്ത, അലഹാബാദ്, വരാണസി എന്നിവിടങ്ങളിലേയ്ക്ക് എത്തുന്ന വിമാനങ്ങള്‍ക്കാണ് ഭീഷണി നിലനില്‍ക്കുന്നത്.

ആക്രമണത്തിന്റെ വിശദാംശങ്ങള്‍ തന്റെ ഹോട്ടലില്‍ താമസത്തിനെത്തിയ പാക് പൗരനായ അബ്ദുല്‍ റസാഖ് പറയുന്നത് കേട്ടുവെന്നാണ് വിളിച്ചയാള്‍ പറഞ്ഞത്.
ഫോണ്‍ കോളിനെ കുറിച്ച് ഡല്‍ഹി പോലീസ് ഇന്റലിജന്‍സ് ഏജസികള്‍ക്ക് വിവരം നല്‍കിയിട്ടുണ്ട്. കനത്ത സുരക്ഷ വലയത്തിലാണ് ഡല്‍ഹി.

A New Delhi-based five-star hotel says it has received a call from Dubai informing it of more attacks like Pathankot being planned in the national capital, triggering an alert across the national capital.


SUMMARY: A New Delhi-based five-star hotel says it has received a call from Dubai informing it of more attacks like Pathankot being planned in the national capital, triggering an alert across the national capital.

Keywords: Dubai, Delhi, Terror Attacks,