Follow KVARTHA on Google news Follow Us!
ad

റഷ്യയിലൊരു രാജകീയ മുസ്ലിം വിവാഹം; ചെലവ് 6,800 കോടി

റഷ്യയില്‍ രാജകീയ മുസ്ലിം വിവാഹത്തിന് പോടിച്ചത് 6,800 കോടി രൂപ. റഷ്യയിലെ മാധ്യമ രാജാവ് മിഖേല്‍ ഗട്ട്‌സെരിയേവ് മകന്‍ സെയ്ദി(28)ന്റെ വിവാഹമാണ് ആഢംബരമാക്കിയത്. വധുവിന്റെ ഗൗണിനു വില 6.8 കോടി രൂപ. കിരീടത്തിന് 4.7 കോടി. വിവാഹമംഗളഗാനമാലപിക്കാന്‍ ജെന്നിഫര്‍ ലോപ്പസും പെട്രീഷ്യ കാസും പോലുള്ള സൂപ്പര്‍ താരങ്ങള്‍Mosco, Russia, wedding, World,
മോസ്‌കോ: (www.kvartha.com 31.03.2016) റഷ്യയില്‍ രാജകീയ മുസ്ലിം വിവാഹത്തിന് പൊടിച്ചത് 6,800 കോടി രൂപ. റഷ്യയിലെ മാധ്യമ രാജാവ് മിഖേല്‍ ഗട്ട്‌സെരിയേവ് മകന്‍ സെയ്ദി(28)ന്റെ വിവാഹമാണ് ആഢംബരമാക്കിയത്. വധുവിന്റെ ഗൗണിനു വില 6.8 കോടി രൂപ. കിരീടത്തിന് 4.7 കോടി. വിവാഹമംഗളഗാനമാലപിക്കാന്‍ ജെന്നിഫര്‍ ലോപ്പസും പെട്രീഷ്യ കാസും പോലുള്ള സൂപ്പര്‍ താരങ്ങള്‍.

ഗാനമാലപിക്കാന്‍ ജെന്നിഫര്‍ ലോപ്പസിന് 6.8 കോടി കിട്ടിയെന്നാണു കണക്ക്. കോടികള്‍ക്കു പുറമേ ഒരാഴ്ചത്തെ ഷോപ്പിങ്ങും ജെന്നിഫറിനു സൗജന്യമാണ്.
വിദ്യാര്‍ഥിനിയായ ഖദീജ ഉസ്‌ഖോവ്‌സി(20)യാണു സെയ്ദ് വിവാഹം കഴിച്ചത്. മുസ്ലിം മതാചാരപ്രകാരമായിരുന്നു നിക്കാഹ്.

ആഡംബര റെസ്‌റ്റൊറന്റ് 'സാഫിസ'യില്‍വച്ചായിരുന്നു കല്യാണം. 13 കിലോയോളം ഭാരമുള്ള പാരീസില്‍നിന്ന് ഇറക്കുമതി ചെയ്ത ഗൗണ്‍ ചുളുങ്ങാതെ വധുവിനു വിവാഹവേദിയിലെത്താന്‍ നിരവധിപ്പേരുടെ സഹായംവേണ്ടിവന്നു. വജ്രം പതിപ്പിച്ച ബാഗുമായാണു വധു വിവാഹവേദിയിലെത്തിയത്.

അപൂര്‍വ വജ്രങ്ങളാണ് ആഭരണങ്ങള്‍ക്ക് ഉപയോഗിച്ചത്. 600 വിശിഷ്ടാതിഥികളാണു ചടങ്ങില്‍ സംബന്ധിച്ചത്. ചടങ്ങില്‍ സംബന്ധിച്ചവര്‍ക്കെല്ലാം വധു വരന്മാരുടെ ചിത്രമടങ്ങിയ സ്വര്‍ണപ്പെട്ടിയും ലഭിച്ചു.



റഷ്യയിലൊരു രാജകീയ മുസ്ലിം വിവാഹം; ചെലവ് 6,800 കോടി(www.kvartha.com 31.03.2016) റഷ്യയില്‍ രാജകീയ മുസ്ലിം വിവാഹത്തിന് പൊ...
Posted by Kvartha World News on Wednesday, March 30, 2016

Keywords: Mosco, Russia, wedding, World.