Follow KVARTHA on Google news Follow Us!
ad

ഇറാഖില്‍ കുവൈറ്റി ബിസിനസുകാരനെ തട്ടിക്കൊണ്ടുപോയി; മോചന ദ്രവ്യമായി ആവശ്യപ്പെട്ടത് ഒരു മില്യണ്‍ ഡോളര്‍

മനാമ: (www.kvatha.com 31.03.2016) ഇറാഖില്‍ കുവൈറ്റി ബിസിനസുകാരനെ തട്ടിക്കൊണ്ടുപോയി. Iraq, Kuwait Businessman, Kidnapped,
മനാമ: (www.kvatha.com 31.03.2016) ഇറാഖില്‍ കുവൈറ്റി ബിസിനസുകാരനെ തട്ടിക്കൊണ്ടുപോയി. ആടുകളെ വാങ്ങാനായി ഇറാഖിലെത്തിയതായിരുന്നു ഇദ്ദേഹം. ഖാലീദ് അബ്ദുല്‍ റസാഖ് അല്‍ സര്‍ഹന്‍ (53)നെയാണ് തട്ടിക്കൊണ്ടുപോയത്. കുവൈറ്റില്‍ അറവ് ശാലകള്‍ നടത്തുന്നയാളാണ് ഖാലീദ്.

ഇറാഖില്‍ നിന്നും ആടുകളെ വാങ്ങി ഇറാന്‍ വഴി കുവൈറ്റിലെത്തിക്കുകയാണ് പതിവ്. ആഭ്യന്തര മന്ത്രാലയത്തിലെ മുന്‍ ജീവനക്കാരന്‍ കൂടിയാണ് ഖാലീദ്.

രണ്ടാഴ്ചകള്‍ക്ക് മുന്‍പ് ഇറാഖിലേയ്ക്ക് പോയ ഖാലീദ് നസീറിയയിലാണ് താമസിച്ചിരുന്നത്. ഇവിടെ നിന്നുമാണ് ഖാലീദ് ആടുകളെ വാങ്ങിയിരുന്നത്. കഴിഞ്ഞയാഴ്ച ബുധനാഴ്ച തിരിച്ചെത്തേണ്ടിയിരുന്ന ഖാലീദ് ചില ബിസിനസ് കാര്യങ്ങള്‍ക്കായി അവിടെതന്നെ തുടരുകയായിരുന്നുവെന്ന് സഹോദരന്‍ അബ്ദുല്‍ ലത്തീഫ് പറയുന്നു.

ഞായറാഴ്ചയാണ് ഒരു മില്യണ്‍ ഡോളര്‍ ആവശ്യപ്പെട്ടത് ഖാലീദിന്റെ ഭാര്യയ്ക്ക് ഫോണ്‍ കോള്‍ ലഭിച്ചത്. പിന്നീട് ചൊവ്വാഴ്ചയും മോചനദ്രവ്യം ആവശ്യപ്പെട്ട് കോള്‍ ലഭിച്ചു. പണം ലഭിച്ചില്ലെങ്കില്‍ ഖാലീദിനെ കൊല്ലുമെന്നാണ് ഭീഷണി.

ആഭ്യന്തര, വിദേശ കാര്യ മന്ത്രാലയങ്ങള്‍ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. മുന്‍പ് ഇറാഖ് അതിര്‍ത്തിയില്‍ വേട്ടയ്‌ക്കെത്തിയ കുവൈറ്റികളേയും തട്ടിക്കൊണ്ടുപോയതായി റിപോര്‍ട്ടുകളുണ്ടായിരുന്നു.

Manama: A Kuwaiti businessman has been abducted reportedly by a gang in Iraq where he was purchasing sheep, his family said.


SUMMARY: Manama: A Kuwaiti businessman has been abducted reportedly by a gang in Iraq where he was purchasing sheep, his family said.

Keywords: Iraq, Kuwait Businessman, Kidnapped,