Follow KVARTHA on Google news Follow Us!
ad

പെണ്‍കരുത്ത് തെളിയിക്കാന്‍ എല്‍ഡി എഫ്: ഇത്തവണ പോര്‍ക്കളത്തിലിറങ്ങുന്നത് 16 പേര്‍

പെണ്‍കരുത്ത്‌തെളിയിക്കാന്‍ എല്‍ ഡി എഫിനായി ഇത്തവണ കളത്തില്‍ ഇറങ്ങുന്നവരില്‍ 16 വനിതകള്‍. സി പി എമ്മില്‍ നിന്ന് 12ഉം സി പി ഐയില്‍ നിന്ന് നാലും പേരാണ് മത്സര രംഗത്തുള്ളത്. ഇടുക്കിയും കാസര്‍കോടും ഒഴികെ മറ്റു 12 ജില്ലകളില്‍ നിന്നും വനിതാ പ്രാതിനിധ്യമുണ്ട്.Thiruvananthapuram, Kerala, Woman, Assembly Election, Election-2016, LDF, CPM,
തിരുവനന്തപുരം: (www.kvartha.com 31.03.2016) പെണ്‍കരുത്ത്‌തെളിയിക്കാന്‍ എല്‍ ഡി എഫിനായി ഇത്തവണ കളത്തില്‍ ഇറങ്ങുന്നവരില്‍ 16 വനിതകള്‍. സി പി എമ്മില്‍ നിന്ന് 12ഉം സി പി ഐയില്‍ നിന്ന് നാലും പേരാണ് മത്സര രംഗത്തുള്ളത്. ഇടുക്കിയും കാസര്‍കോടും ഒഴികെ മറ്റു 12 ജില്ലകളില്‍ നിന്നും വനിതാ പ്രാതിനിധ്യമുണ്ട്.

ടി എന്‍ സീമ, ജെ മേഴ്‌സിക്കുട്ടിയമ്മ, ഐഷാ പോറ്റി, വീണാ ജോര്‍ജ്, യു പ്രതിഭാ ഹരി, ഷിജി ശിവജി, സുബൈദ ഇസ്ഹാഖ്, കെ കെ ലതിക, കെ പി സുമതി, രുഗ്മിണി സുബ്രഹ്മണ്യന്‍, കെ കെ ശൈലജ എന്നിവരാണ് സി പി എം വനിതാ സ്ഥാനാര്‍ഥികള്‍. ഗീതാഗോപി, ശാരദാ മോഹന്‍, ഇ എസ് ബിജിമോള്‍, സി കെ ആശ എന്നിവരാണ് സി പി ഐ സ്ഥാനാര്‍ഥികള്‍.

മുന്‍ മുഖ്യമന്ത്രി പി കെ വാസുദേവന്‍ നായരുടെ മകള്‍ ശാരദാ മോഹന്‍ പറവൂര്‍ മണ്ഡലത്തിലാണ് മത്സരിക്കുന്നത്.സി പി ഐ എറണാകുളം ജില്ലാ കമ്മിറ്റി അംഗവും കാലടിയില്‍ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗവും വനിതാ കലാസാഹിതി സംസ്ഥാന സെക്രട്ടറിയും മഹിളാ സംഘം ജില്ലാ നിര്‍വാഹക സമിതി അംഗവുമാണ് ശാരദാ മോഹന്‍.

പീരുമേട് മണ്ഡലത്തില്‍ സിറ്റിംഗ് എം എല്‍ എ കൂടിയായ ഇ എസ് ബിജിമോള്‍ തന്നെയാണ് ഇക്കുറിയും ഇവിടെ സ്ഥാനാര്‍ഥി. ബിജിമോള്‍ക്ക് ഇത് മൂന്നാം ഊഴമാണ്. ഡോ. ടി എന്‍ സീമയാണ് വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ സി പി എം സ്ഥാനാര്‍ഥി. എ ഐ വൈ എഫ് കോട്ടയം ജില്ലാ വൈസ് പ്രസിഡന്റും പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗവും മഹിളാസംഘം വൈക്കം മണ്ഡലം കമ്മിറ്റി അംഗവുമായ വൈക്കം മണ്ഡലത്തിലെ സി പി ഐ സ്ഥാനാര്‍ഥി സി കെ ആശക്ക് കന്നിയങ്കമാണ്.

സമരമുഖങ്ങളിലെ സജീവ സാനിധ്യവുമായ ഗീതാ ഗോപി നാട്ടിക മണ്ഡലത്തിലെ സ്ഥാനാര്‍ഥിയാണ്. മണ്ഡലത്തിലെ സിറ്റിംഗ് എം എല്‍ എ കൂടിയായ ഗീതാഗോപിക്ക് നിയമസഭയിലേക്ക് ഇത് രണ്ടാമൂഴമാണ്.

Thiruvananthapuram, Kerala, Woman, Assembly Election, Election-2016, LDF, CPM.


Keywords: Thiruvananthapuram, Kerala, Woman, Assembly Election, Election-2016, LDF, CPM.