Follow KVARTHA on Google news Follow Us!
ad

ടി20 ലോകകപ്പ്: വിന്‍ഡീസ്-ഇന്ത്യ സെമി ഫൈനല്‍ പോരാട്ടം വ്യാഴാഴ്ച

ടി20 ലോകകപ്പിലെ ആവേശകരമായ രണ്ടാം സെമി ഫൈനലില്‍ ആതിഥേയരായ ഇന്ത്യ വ്യാഴാഴ്ച വെസ്റ്റിന്‍ഡീസിനെ നേരിടും. ക്രിസ് ഗെയ്ല്‍ നല്ല ഫോമിലാണ്. അതിനാല്‍ മുംബൈ വാംഖഡെ സ്‌റ്റേഡിയത്തിലെ ബാറ്റിങ് പിച്ചില്‍ വിന്‍ഡീസിനെതിരേ ഇന്ത്യയിറങ്ങുന്നത് ആശങ്കയോടെയാണ്. വമ്പന്‍ സ്‌കോര്‍ മത്സരത്തില്‍ പിറന്നാല്‍ ഇന്ത്യക്ക് പിന്തുടര്‍ന്ന് ജയിക്കുക കഠിനമായിരിക്കും. Mumbai, West Indies, India, Twenty-20, Cricket, Sports,
മുംബൈ: (www.kvartha.com 31.03.2016) ടി20 ലോകകപ്പിലെ ആവേശകരമായ രണ്ടാം സെമി ഫൈനലില്‍ ആതിഥേയരായ ഇന്ത്യ വ്യാഴാഴ്ച വെസ്റ്റിന്‍ഡീസിനെ നേരിടും. ക്രിസ് ഗെയ്ല്‍ നല്ല ഫോമിലാണ്. അതിനാല്‍ മുംബൈ വാംഖഡെ സ്‌റ്റേഡിയത്തിലെ ബാറ്റിങ് പിച്ചില്‍ വിന്‍ഡീസിനെതിരേ ഇന്ത്യയിറങ്ങുന്നത് ആശങ്കയോടെയാണ്. വമ്പന്‍ സ്‌കോര്‍ മത്സരത്തില്‍ പിറന്നാല്‍ ഇന്ത്യക്ക് പിന്തുടര്‍ന്ന് ജയിക്കുക കഠിനമായിരിക്കും.

വിരാട് കോഹ്‌ലി മാത്രമാണ് ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ ഫോമിലുള്ളത്. രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, സുരേഷ് റെയ്‌ന എന്നിവര്‍ ഇതുവരെ ഫോമിലേക്കുയര്‍ന്നിട്ടില്ല. ഫോമിലുള്ള യുവരാജ് സിങിന് പരുക്കേറ്റത് ടീമിന് തിരിച്ചടിയാണ്. ടൂര്‍ണമെന്റിന്റെ സെമിയില്‍ കടന്നിരിക്കുന്ന സാഹചര്യത്തില്‍ നിലവിലെ ടീമിനെ മാറ്റാന്‍ ധോണി തയ്യാറായേക്കില്ല.

വിജയിക്കുന്ന ഇലവനെ കളിപ്പിക്കുന്ന രീതി തന്നെയായിരിക്കും ധോണി സെമിയിലുംകളത്തിലിറക്കുക. യുവിക്ക് പകരം രഹാനെയാണോ അതോ മനീഷ് പാണ്ഡെ ആണോ കളത്തിലിറങ്ങുകയെന്നത് അവസാന നിമിഷമേ പറയാന്‍ സാധിക്കൂ. ഗെയിലിനെ തളയ്ക്കാന്‍ അശ്വിന്റെ സ്പിന്നിനെയാണ് ഇന്ത്യ ആശ്രയിക്കുന്നത്. സ്പിന്‍ കളിക്കാനുള്ള ഗെയിലിന്റെ ദൗര്‍ബല്യങ്ങള്‍ ഇന്ത്യക്ക് നന്നായറിയാം. അതുകൊണ്ട് തന്നെ അശ്വിന് ഗെയിലിനെതിരേ മുന്‍തൂക്കമുണ്ട്.

തന്റെ കരുത്ത് സെമി ഫൈനലില്‍ ടീം ഇന്ത്യക്ക് കാണിച്ചു കൊടുക്കുമെന്ന് വെസ്റ്റിന്‍ഡീസ് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്ല്‍ വ്യക്തമാക്കി. ടൂര്‍ണമെന്റില്‍ ഇതുവരെ രണ്ടു മത്സരങ്ങളിലേ താന്‍ ബാറ്റ് ചെയ്തിട്ടുള്ളൂ. തന്റെ ബാറ്റിങ് കരുത്ത് പ്രകടിപ്പിക്കാന്‍ പറ്റിയ വേദി സെമി ഫൈനലാണ്.

വിരാട് കോഹ്‌ലി മികച്ച കളിക്കാരനാണ്. ടൂര്‍ണമെന്റില്‍ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ച്ചവെക്കുന്നത്. എന്നാല്‍ വ്യക്തിഗത പ്രകടനത്തെ ടീം ഗൗരവമായിട്ടെടുക്കുന്നില്ലെന്നും ഇന്ത്യയെ ടീമായി മാത്രമാണ് കാണുന്നതെന്നും ഗെയ്ല്‍ കൂട്ടിച്ചേര്‍ത്തു.

Mumbai, West Indies, India, Twenty-20, Cricket, Sports.


Keywords: Mumbai, West Indies, India, Twenty-20, Cricket, Sports.