Follow KVARTHA on Google news Follow Us!
ad

ലിസിയെ ഇപ്പോഴും സ്‌നേഹിക്കുന്നു: പ്രിയദര്‍ശന്‍

താനും ലിസിയും തമ്മില്‍ വേര്‍പിരിഞ്ഞെങ്കിലും ലിസിയെ ഇപ്പോഴും താന്‍ ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. താനും ലിസിയും വേര്‍പിരിയാന്‍ കാരണം ഈഗോയുടെ പേരിലുള്ള പ്രശ്‌നങ്ങള്‍ ആയിരുന്നു. തന്റെയും ലിസിയുടേയും ജീവിതം സ്വര്‍ഗ്ഗം തന്നെയായിരുന്നെന്നും പിരിഞ്ഞെങ്കിലും വീടിന് മുന്നില്‍ തൂക്കിയിട്ടുള്ള പ്രിയദര്‍ശന്‍ ലിസി എന്ന പേര് മാറ്റിയിട്ടില്ല. Kochi, Priyadarshan, Kerala, Cinema, Malayalam, Entertainment,
കൊച്ചി: (www.kvartha.com 31.03.2016) താനും ലിസിയും തമ്മില്‍ വേര്‍പിരിഞ്ഞെങ്കിലും ലിസിയെ ഇപ്പോഴും താന്‍ ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. താനും ലിസിയും വേര്‍പിരിയാന്‍ കാരണം ഈഗോയുടെ പേരിലുള്ള പ്രശ്‌നങ്ങള്‍ ആയിരുന്നു.

തന്റെയും ലിസിയുടേയും ജീവിതം സ്വര്‍ഗ്ഗം തന്നെയായിരുന്നെന്നും പിരിഞ്ഞെങ്കിലും വീടിന് മുന്നില്‍ തൂക്കിയിട്ടുള്ള പ്രിയദര്‍ശന്‍ ലിസി എന്ന പേര് മാറ്റിയിട്ടില്ല. തങ്ങള്‍ തമ്മിലുള്ള പരസ്പര ബഹുമാനത്തിന് ഒരു കുറവും വന്നിട്ടില്ല. ഒരു മലയാളം മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയദര്‍ശന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. എന്തൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ടായാലും തന്നോടുള്ള അവളുടെ ബഹുമാനത്തിനോ തനിക്ക് അവളോടുള്ള ബഹുമാനത്തിനോ തരിമ്പും കുറവു വന്നിട്ടില്ലെന്നും പ്രിയന്‍ പറഞ്ഞു.

തനിക്ക് ഭാര്യയെക്കുറിച്ച് ഒരു പരാതിയുമില്ല. വിജയത്തിന്റെ മുഴുവന്‍ ക്രഡിറ്റും ലിസിക്കാണ്. ഒരു ദിവസം പോലും തങ്ങള്‍ വഴക്കുണ്ടാക്കിയിട്ടില്ലെന്നും പ്രിയദര്‍ശന്‍ പറയുന്നു.


Keywords: Kochi, Priyadarshan, Kerala, Cinema, Malayalam, Entertainment.