Follow KVARTHA on Google news Follow Us!
ad

പി സി ജോര്‍ജിന്റെ പ്രസ്താവന നിര്‍ഭാഗ്യകരം: ഫ്രാന്‍സിസ് ജോര്‍ജ്

പൂഞ്ഞാറില്‍ ഇടതുമുന്നണിയുടേതു പണം വാങ്ങിയുള്ള നിലപാടാണെന്ന പി.സി. ജോര്‍ജിന്റെ പ്രസ്താവന നിര്‍ഭാഗ്യകരമാണെന്നു ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ. ഫ്രാന്‍സിസ് ജോര്‍ജ്. രഹസ്യങ്ങള്‍ അന്വേഷിച്ചു നടക്കുന്ന പരിപാടിയാണു പി സി ജോര്‍ജിന്റേത്. Kottayam, Kerala, Congress, P.C George, Assembly Election, Election-2016,
കോട്ടയം: (www.kvartha.com 31.03.2016) പൂഞ്ഞാറില്‍ ഇടതുമുന്നണിയുടേതു പണം വാങ്ങിയുള്ള നിലപാടാണെന്ന പി.സി. ജോര്‍ജിന്റെ പ്രസ്താവന നിര്‍ഭാഗ്യകരമാണെന്നു ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ. ഫ്രാന്‍സിസ് ജോര്‍ജ്. രഹസ്യങ്ങള്‍ അന്വേഷിച്ചു നടക്കുന്ന പരിപാടിയാണു പി സി ജോര്‍ജിന്റേത്.

ജനാധിപത്യ കേരളാ കോണ്‍ഗ്രസിന്റെ അണികളുടെ എണ്ണം ജോര്‍ജ് എടുക്കുന്നുവെന്നറിഞ്ഞതില്‍ സന്തോഷമുണ്ട്. അരമനകള്‍ ജനാധിപത്യ കേരളാ കോണ്‍ഗ്രസിന്റെ ഭാവി തീരുമാനിക്കുമെന്ന ആര്‍ ബാലകൃഷ്ണപിള്ളയുടെ അഭിപ്രായം ഏതു സാഹചര്യത്തിലാണെന്ന് അറിയില്ല. പക്ഷേ, ബാലകൃഷ്ണപിള്ള പോലും ആരുടെയും വോട്ട് വേണ്ടെന്നു പറഞ്ഞിട്ടില്ല.വിജയസാധ്യതയുള്ള സീറ്റുകളാണു പാര്‍ട്ടിക്ക് ലഭിച്ചിരിക്കുന്നത്.

യു.ഡി.എഫിലെ കലാപം വരാനിരിക്കുന്നതേയുള്ളൂവെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. പാര്‍ട്ടിക്കു ലഭിച്ച സീറ്റുകളില്‍ കെ. ഫ്രാന്‍സിസ് ജോര്‍ജ് (ഇടുക്കി), പി.സി. ജോസഫ് (പൂഞ്ഞാര്‍), ഡോ. കെ.സി. ജോസഫ് (ചങ്ങനാശേരി), ആന്റണി രാജു (തിരുവനന്തപുരം) എന്നിവിടങ്ങളില്‍ മത്സരിക്കുമെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.

Keywords: Kottayam, Kerala, Congress, P.C George, Assembly Election, Election-2016.