Follow KVARTHA on Google news Follow Us!
ad

വിമാനത്തില്‍ യോഗാഭ്യാസവും അക്രമവും; 72കാരന്‍ അറസ്റ്റില്‍

വിമാനത്തില്‍ യോഗ നടത്തുകയും അക്രമാസക്തനാവുകയും ചെയ്ത 72 കാരനായ ജപ്പാന്‍Japan, Airport, Court, World,
ഹൊനൊലുലു: (www.kvartha.com 31.03.2016) വിമാനത്തില്‍ യോഗ നടത്തുകയും അക്രമാസക്തനാവുകയും ചെയ്ത 72 കാരനായ ജപ്പാന്‍ സ്വദേശി അറസ്റ്റില്‍. അമേരിക്കന്‍ പ്രദേശമായ ഹവായ് ദ്വീപില്‍ നിന്ന് ജപ്പാനിലേക്ക് പോയ യൂണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം. വിമാനം പുറപ്പെട്ടിട്ടും ദക്ഷിണകൊറിയക്കാരനായ ഹ്യോങ് തേ പൈ സീറ്റിലിരിക്കാന്‍ കൂട്ടാക്കാതെ യോഗാഭ്യാസം തുടങ്ങുകയായിരുന്നു. ഇതോടെ വിമാനം ഹവായില്‍ തന്നെ തിരിച്ചിറക്കി.

ഹവായിലെ ഹൊനൊലുലു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ജപ്പാനിലെ നരിറ്റ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോയ യൂണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തില്‍ മാര്‍ച്ച് 26 നാണ് സംഭവം. ഉച്ചഭക്ഷണം കൊണ്ടുവന്ന സമയത്ത് തനിക്ക് സീറ്റിലിരിക്കാന്‍ താല്‍പര്യം തോന്നിയില്ലെന്നും അതുകൊണ്ട് വിമാനത്തിന്റെ പുറകുവശത്തേക്ക് പോയി അല്‍പ്പനേരം ധ്യാനവും യോഗയും ചെയ്യാമെന്ന് കരുതിയെന്നാണ് ഇയാള്‍ പറയുന്നത്.

അതേസമയം സീറ്റിലേക്ക് മടങ്ങി വരാന്‍ ആവശ്യപ്പെട്ട ഭാര്യയോടും വിമാന ജീവനക്കാരോടും ഇയാള്‍ തട്ടിക്കയറുകയും ഭാര്യയെ തള്ളിയിടുകയും ചെയ്തു. മാത്രമല്ല മറ്റ് യാത്രക്കാരെയും ജീവനക്കാരെയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഹവായ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ 25,000 ഡോളറിന്റെ ജാമ്യത്തില്‍ വിട്ടു. ഇയാള്‍ക്ക് വേണ്ട മാനസികരോഗ ചികിത്സ ഉറപ്പാക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. 40-ാം വിവാഹവാര്‍ഷികം ആഘോഷിക്കാന്‍ ഹവായിലെത്തിയതായിരുന്നു കര്‍ഷകനായ പൈയും ഭാര്യയും. ഇത് ഹവായിലേക്കുള്ള ദമ്പതികളുടെ ആദ്യ യാത്രയായിരുന്നു.

FBI: Man arrested after doing yoga, meditating on airplane, Japan, Airport, Court, World.


Also Read:
പൊയ്‌നാച്ചിയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരെ ആക്രമിച്ച് പണം തട്ടിയ കേസില്‍ 17 കാരന്‍ ഉള്‍പെടെ 2 പേര്‍ കൂടി അറസ്റ്റില്‍
Keywords: FBI: Man arrested after doing yoga, meditating on airplane, Japan, Airport, Court, World.