Follow KVARTHA on Google news Follow Us!
ad

ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ വിധി സ്‌കറിയാ തോമസില്‍ ലയനം, തോറ്റു വരുമ്പോള്‍ ലയനം എളുപ്പമാകും

കേരള കോണ്‍ഗ്രസ് ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗവും സ്‌കറിയാ തോമസ് വിഭാഗവും Thiruvananthapuram, P.J.Joseph, V.S Achuthanandan, Kerala,
തിരുവനന്തപുരം: (www.kvartha.com 31.03.2016) കേരള കോണ്‍ഗ്രസ് ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗവും സ്‌കറിയാ തോമസ് വിഭാഗവും ലയിക്കണമെന്ന് തെരഞ്ഞെടുപ്പിനു ശേഷം ഇടതുമുന്നണി ആവശ്യപ്പെടും. മുന്നണിയുടേതായാണ് ആവശ്യം ഉന്നയിക്കുക എങ്കിലും സിപിഎമ്മിന്റെ നിലപാടാണ് അതെന്നാണു വിവരം. ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നു പേരിട്ട ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗത്തിന് നാലു സീറ്റുകളും സ്‌കറിയാ തോമസ് വിഭാഗത്തിന് ഒരു സീറ്റുമാണ് മല്‍സരിക്കാന്‍ കൊടുത്തിരിക്കുന്നത്.

എന്നാല്‍, പി ജെ ജോസഫ് വിഭാഗം വി എസ് സര്‍ക്കാരിന്റെ അവസാനകാലത്ത് കാരണമൊന്നുമില്ലാതെ ഇടതുമുന്നണി വിട്ടപ്പോള്‍ കൂടെപ്പോകാതെ ഇടതുമുന്നണിയില്‍ ഉറച്ചുനിന്നവര്‍ എന്ന നിലയില്‍ സ്‌കറിയാ തോമസ് വിഭാഗത്തെ സിപിഎം കാര്യമായി പരിഗണിക്കുന്നുണ്ട്. അന്ന് ഇടതുപക്ഷത്തുനിന്ന പി സി തോമസ് പിന്നീട് ബിജെപി പക്ഷത്തേക്കു പോയപ്പോഴും സ്‌കറിയാ തോമസ് ഉറച്ചുനിന്നു. പാര്‍ട്ടി ചെറുതാണെങ്കിലും ആ പ്രതിബദ്ധതയ്ക്കുള്ള പ്രത്യുപകാരം എന്ന നിലയിലാണ് ഇത്തവണ വിജയസാധ്യത കൂടുതലുള്ള കടുത്തുരുത്തി സീറ്റ് സ്‌കറിയാ തോമസിന് നല്‍കാന്‍ സിപിഎം തീരുമാനിച്ചത്.

ജനാധിപത്യ കേരള കോണ്‍ഗ്രസിനു നല്‍കിയത് ഇടുക്കി, തിരുവനന്തപുരം, പൂഞ്ഞാര്‍, ചങ്ങനാശേരി സീറ്റുകളാണ്. ഇതില്‍ തിരുവനന്തപുരത്തു മാത്രമാണ് നേരിയ വിജയസാധ്യത സിപിഎം കണക്കുകൂട്ടുന്നത്. പൂഞ്ഞാറില്‍ പി സി ജോര്‍ജ് സ്വതന്ത്രനായി മല്‍സരിക്കുന്നത് ഭീഷണിയാണ്. ജോര്‍ജോ യുഡിഎഫോ ജയിക്കാമെന്നതാണു നില. ഇടുക്കിയിലും ചടങ്ങനാശേരിയിലും മാണി ഗ്രൂപ്പിനു ജയസാധ്യതയുണ്ട്. അത് അവരുടെ സിറ്റിംഗ് സീറ്റുമാണ്.

ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ ഈ കേരള കോണ്‍ഗ്രസുകള്‍
ലയിക്കണം എന്ന നിലപാട് സിപിഎം സ്വീകരിക്കുക. അത് ഇപ്പോഴേ പാര്‍ട്ടിയില്‍ ധാരണയുമുണ്ട്. നാലില്‍ നാലും ജയിക്കുമെന്നു കരുതുന്ന ജനാധിപത്യ കേരള കോണ്‍ഗ്രസിന് ഇപ്പോള്‍ ലയനത്തേക്കുറിച്ചു ചിന്തിക്കാനും സ്‌കറിയാ തോമസിന്റെ നേതൃത്വം അംഗീകരിക്കാനും തയ്യാറാകില്ല. അവര്‍ വിട്ടുവന്നപ്പോള്‍ത്തന്നെ സിപിഎം ഒന്നു പറഞ്ഞുനോക്കിയതാണ് അത്. ഏതായാലും തെരഞ്ഞെടുപ്പുകഴിയുമ്പോള്‍ സിപിഎം പറയുന്നിടത്തുതന്നെ കാര്യങ്ങള്‍ എത്തുമെന്നാണ് പാര്‍ട്ടി കണക്കുകൂട്ടുന്നത്.

Democrtatic KC should merge in scaria thomas KC, Thiruvananthapuram, P.J.Joseph, V.S Achuthanandan, Kerala.


Also Read:
സ്‌കൂട്ടറില്‍ കാറിടിച്ച് സ്‌കൂള്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫീസര്‍ മരിച്ചു; സ്‌കൂള്‍ പ്രിന്‍സിപ്പലായ ഭാര്യയ്ക്ക് ഗുരുതരം

Keywords: Democrtatic KC should merge in scaria thomas KC, Thiruvananthapuram, P.J.Joseph, V.S Achuthanandan, Kerala.