Follow KVARTHA on Google news Follow Us!
ad

സൗദി ഹൈവേയിലൂടെ 180 കിമീ വേഗതയില്‍ വാഹനമോടിക്കുന്ന കുട്ടിയുടെ ദൃശ്യങ്ങള്‍

മനാമ: (www.kvatha.com 31.03.2016) സൗദി അറേബ്യയിലെ തിരക്കേറിയ ഹൈവേയിലൂടെ 180 കിമീ വേഗതയില്‍ വാഹമോടിക്കുന്ന കുട്ടിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍. Saudi Arabia, Child, Driving,
മനാമ: (www.kvatha.com 31.03.2016)  സൗദി അറേബ്യയിലെ തിരക്കേറിയ ഹൈവേയിലൂടെ 180 കിമീ വേഗതയില്‍ വാഹമോടിക്കുന്ന കുട്ടിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍. പത്ത് വയസിന് താഴെ പ്രായമുള്ള കുട്ടി വാഹനമോടിക്കുന്ന ദൃശ്യങ്ങള്‍ ആദ്യം യൂട്യൂബിലാണ് പ്രത്യക്ഷപ്പെട്ടത്. കുട്ടി വാഹനമോടിക്കുന്നതിന്റേയും സ്പീഡോ മീറ്ററിന്റേയും ഹൈവേയുടേയും ദൃശ്യങ്ങള്‍ കുട്ടിക്കൊപ്പം യാത്ര ചെയ്തയാളാണ് ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത്. ഇയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലെത്തി.

സൗദി അറേബ്യയില്‍ നിന്നും സമാനമായ നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. ഇക്കഴിഞ്ഞ ജനുവരിയിലാണ് പൊക്കക്കുറവിനാല്‍ മുന്‍പിലെ റോഡ് കാണാന്‍ പ്രയാസപ്പെട്ട് കാറോടിക്കുന്ന പത്തുവയസുകാരന്റെ ദൃശ്യങ്ങള്‍ യൂട്യൂബില്‍ അപ്ലോഡ് ചെയ്യപ്പെട്ടത്. സെപ്റ്റംബറില്‍ കുടുംബാംഗങ്ങളെ ഒപ്പമിരുത്തി വാഹനമോടിക്കുന്ന ഏഴുവയസുകാരന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാത്തതാണ് സമാനമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്നും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.




സൗദി ഹൈവേയിലൂടെ 180 കിമീ വേഗതയില്‍ വാഹനമോടിക്കുന്ന കുട്ടിയുടെ ...
സൗദി ഹൈവേയിലൂടെ 180 കിമീ വേഗതയില്‍ വാഹനമോടിക്കുന്ന കുട്ടിയുടെ ദൃശ്യങ്ങള്‍http://goo.gl/8oq9tj
Posted by Kvartha World News on Thursday, March 31, 2016

SUMMARY: Manama: Shocking footage of a child driving at a speed of 180 kilometres per hour on a highway in Saudi Arabia has emerged, sparking angry calls for strong action against his father.

Keywords: Saudi Arabia, Child, Driving,