Follow KVARTHA on Google news Follow Us!
ad

ഈജിപ്ഷ്യന്‍ ഹൈജാക്കര്‍ക്ക് ഒപ്പമുള്ള സെല്‍ഫിയും വൈറലായി

ലണ്ടന്‍: (www.kvatha.com 30.03.2016) ഈജിപ്ഷ്യന്‍ വിമാനം തട്ടിക്കൊണ്ടുപോയ സെയ്ഫ് അല്‍ ദിന്‍ മുസ്തഫയ്‌ക്കൊപ്പമുള്ള ബ്രിട്ടീഷ് പൗരന്റെ സെല്‍ഫി വൈറലായി. Egyptian hijacker, Selfie,
ലണ്ടന്‍: (www.kvatha.com 30.03.2016) ഈജിപ്ഷ്യന്‍ വിമാനം തട്ടിക്കൊണ്ടുപോയ സെയ്ഫ് അല്‍ ദിന്‍ മുസ്തഫയ്‌ക്കൊപ്പമുള്ള ബ്രിട്ടീഷ് പൗരന്റെ സെല്‍ഫി വൈറലായി. ബഞ്ചമിന്‍ ഇന്നസ് എന്ന 26കാരനാണ് മുസ്തഫയ്‌ക്കൊപ്പമുള്ള സെല്‍ഫി സോഷ്യല്‍ മീഡിയയിലിട്ടത്.

ലീഡ്‌സ് സ്വദേശിയാണെങ്കിലും അബെര്‍ദീനിലാണ് ബഞ്ചമിന്റെ താമസം. ഇദ്ദേഹവും മുസ്തഫയുടെ ബന്ദിയായിരുന്നു. വ്യക്തിപരമായ ലക്ഷ്യങ്ങള്‍ക്കാണ് മുസ്തഫ വിമാനം തട്ടിയെടുത്തതെന്ന് പിന്നീട് വ്യക്തമായിരുന്നു.

ബന്ദിയാക്കി വെച്ചിരിക്കുന്നതിനിടയിലാണ് ബഞ്ചമിന്‍ മുസ്തഫയ്‌ക്കൊപ്പം സെല്‍ഫിയെടുത്തതെന്ന് ഡെയ്‌ലി മെയില്‍ റിപോര്‍ട്ട് ചെയ്യുന്നു. ഈ സെല്‍ഫി ബഞ്ചമിന്‍ തന്റെ സഹവാസികള്‍ക്ക് അയക്കുകയായിരുന്നു.

അതേസമയം സാഹസീകമായ സെല്‍ഫിയാണിതെന്ന് പലരും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം പ്രകടിപ്പിച്ചു.

ബെല്‍റ്റ് ബോംബ് ധരിച്ചിട്ടുണ്ടെന്നു ഭീഷണിപ്പെടുത്തിയാണ് മുസ്തഫ കഴിഞ്ഞ ദിവസം വിമാനം റാഞ്ചിയത്. എന്നാല്‍ മുസ്തഫ ധരിച്ചിരുന്ന 'ബെല്‍റ്റ് ബോംബ്' വ്യാജമായിരുന്നുവെന്ന് പിന്നീട് വ്യക്തമായി. റാഞ്ചലും ബന്ദിനാടകവും അവസാനിച്ചപ്പോള്‍, തനിക്കു സൈപ്രസിലുള്ള മുന്‍ കാമുകിയുമായി സംസാരിക്കാന്‍ അവസരമൊരുക്കണമെന്നും ഈജിപ്തിലുള്ള തടവുകാരിയെ വിട്ടയയ്ക്കണമെന്നുമാണ് മുസ്തഫ ആവശ്യപ്പെട്ടത്.

Egyptian hijacker, Selfie,
അലക്‌സാന്‍ഡ്രിയയില്‍ നിന്നു കയ്‌റോയിലേക്കു പറക്കുകയായിരുന്ന ഈജിപ്ത് എയര്‍ വിമാനമാണ് മുസ്തഫ തട്ടിയെടുത്തത്. യാത്രക്കാരും വിമാനജീവനക്കാരുമടക്കം 61 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.

SUMMARY: A man who posted a smiling photo with the EgyptAir hijacker and which went viral on the social media has been identified as a 26-year-old Briton, the media reported on today.

Keywords: Egyptian hijacker, Selfie,