Follow KVARTHA on Google news Follow Us!
ad

ഗുജറാത്ത് മുഖ്യമന്ത്രിക്ക് നേരെ ലോലിപോപ്പുകള്‍ വലിച്ചെറിഞ്ഞ 55 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് സസ്‌പെന്‍ഷന്‍

അഹമ്മദാബാദ്: (www.kvatha.com 31.03.2016) ഗുജറാത്ത് നിയമസഭയിലെ 55 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് സസ്‌പെന്‍ഷന്‍. Gujarat CM, Anandiben Patel, Lollipops,
അഹമ്മദാബാദ്: (www.kvatha.com 31.03.2016) ഗുജറാത്ത് നിയമസഭയിലെ 55 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് സസ്‌പെന്‍ഷന്‍. ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദി ബെന്‍ പട്ടേലിന് നേര്‍ക്ക് ലോലിപോപ്പുകള്‍ വലിച്ചെറിഞ്ഞതാണ് സസ്‌പെന്‍ഷന് കാരണം. പട്ടേല്‍ സംവരണത്തിന് പിന്തുണ നല്‍കി മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു എം.എല്‍.എമാര്‍ ലോലിപോപ്പുകള്‍ വലിച്ചെറിഞ്ഞത്.

ജയ് സര്‍ദാര്‍, ജയ് പട്ടിദാര്‍ എന്നിങ്ങനെ എഴുതിയ തൊപ്പികള്‍ ധരിച്ചാണ് ഇന്ന് (വ്യാഴാഴ്ച) കോണ്‍ഗ്രസ് എം.എല്‍.എമാര്‍ നിയമസഭയിലെത്തിയത്. ഹര്‍ദ്ദികിന് ജയില്‍, മുഖ്യമന്ത്രിയുടെ മകളായ അനര്‍ പട്ടേലിന് കൊട്ടാരം തുടങ്ങിയ പ്ലക്കാര്‍ഡുകളും എം.എല്‍.എമാര്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു.

സ്പീക്കര്‍ ഗണപത് വാസവ സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല. ട്രഷറി ബഞ്ചുകള്‍ക്ക് നേരെയാണ് എം.എല്‍.എമാര്‍ ലോലിപോപ്പുകള്‍ വലിച്ചെറിഞ്ഞതെങ്കിലും അവ ചെന്നുവീണത് മുഖ്യമന്ത്രിക്ക് സമീപത്താണ്.

തുടര്‍ന്ന് ആരോഗ്യമന്ത്രി നിതിന്‍ പട്ടേല്‍ സഭയില്‍ അപ്പോഴുണ്ടായിരുന്ന കോണ്‍ഗ്രസ് എം.എല്‍.എമാരെ സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തിര പ്രമേയം അവതരിപ്പിച്ചു. ഇതോടെ രണ്ട് ദിവസത്തേയ്ക്ക് എം.എല്‍.എമാരെ സസ്‌പെന്റ് ചെയ്യുകയായിരുന്നു.

Gujarat CM, Anandiben Patel, Lollipops,


SUMMARY: Ahmedabad: Fiftyfive Congress MLAs present in Gujarat Legislative Assembly were suspended for the rest of the session after they shouted slogans in support of Patel quota agitation and threw ‘lollipops’ towards Chief Minister Anandiben Patel.

Keywords: Gujarat CM, Anandiben Patel, Lollipops,