Follow KVARTHA on Google news Follow Us!
ad

സൗദിയില്‍ മൊബൈല്‍ കടകളില്‍ ജോലി ചെയ്യാന്‍ 20,000 സ്വദേശികള്‍ക്ക് പരിശീലനം

സൗദിയില്‍ മൊബൈല്‍ കടകളില്‍ ജോലി ചെയ്യാന്‍ 20,000 സ്വദേശികള്‍ക്ക് പരിശീലനം നല്‍കാന്‍ മാനവവിഭവശേഷി വകുപ്പും തൊഴിലധിഷ്ഠിത പരിശീലന കേന്ദ്രവും (ടി.വി.ടി.സി) തമ്മില്‍ കരാര്‍ ഒപ്പുവെച്ചു. ടി.വി.ടി.സി ഗവര്‍ണര്‍ ഡോ. അഹ്മദ് ബിന്‍ ഫഹദ് അല്‍ഫുഹൈദ്, മാനവവിഭവ ശേഷി വകുപ്പ് ജനറല്‍ മാനേജര്‍ ഡോ. അബ്ദുല്‍ കരീം ബിന്‍ ഹമദ് എന്നിവരാണ് റിയാദില്‍ നടന്ന ചടങ്ങില്‍ കരാര്‍ ഒപ്പുവച്ചത്. Saudi Arabia, Dammam, Gulf, Mobil Phone,
ദമാം: (www.kvartha.com 31.03.2016) സൗദിയില്‍ മൊബൈല്‍ കടകളില്‍ ജോലി ചെയ്യാന്‍ 20,000 സ്വദേശികള്‍ക്ക് പരിശീലനം നല്‍കാന്‍ മാനവവിഭവശേഷി വകുപ്പും തൊഴിലധിഷ്ഠിത പരിശീലന കേന്ദ്രവും (ടി.വി.ടി.സി) തമ്മില്‍ കരാര്‍ ഒപ്പുവെച്ചു. ടി.വി.ടി.സി ഗവര്‍ണര്‍ ഡോ. അഹ്മദ് ബിന്‍ ഫഹദ് അല്‍ഫുഹൈദ്, മാനവവിഭവ ശേഷി വകുപ്പ് ജനറല്‍ മാനേജര്‍ ഡോ. അബ്ദുല്‍ കരീം ബിന്‍ ഹമദ് എന്നിവരാണ് റിയാദില്‍ നടന്ന ചടങ്ങില്‍ കരാര്‍ ഒപ്പുവച്ചത്.

തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ച മൊബൈല്‍ കടകളിലെ സഊദിവത്കരണം നടപ്പാക്കുന്നതിന് മുന്നോടിയായാണ് പരിശീലനം നല്‍കുന്നത്. താല്‍പ്പര്യമുള്ള യുവതീ യുവാക്കള്‍ക്ക് ടി.വി.ടി.സി വിവിധ കേന്ദ്രങ്ങളിലാണ് പരിശീലനം നല്‍കുക. 18 വയസ്സിന് മുകളിലുള്ള ആര്‍ക്കും പരിശീലനത്തിന് അപേക്ഷ നല്‍കാം. മാനവവിഭവശേഷി വകുപ്പ് ചെലവിലാണ് പരിശീലനം നല്‍കുന്നത്.

പുതുതായി മൊബൈല്‍ സ്ഥാപനങ്ങളില്‍ ജോലിക്ക് കയറുന്നവരുടെ പകുതി ശമ്പളവും അധികൃതര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സ്വദേശിവത്കരണ പ്രക്രിയയില്‍ നിന്നും പിന്നോട്ടില്ലെന്ന മന്ത്രാലയത്തിന്റെ ആവര്‍ത്തിച്ചുള്ള പ്രഖ്യാപനം മൂലം മലയാളികളടക്കമുള്ള നിരവധി പേര്‍ മൊബൈല്‍ കടകള്‍ സഊദികള്‍ക്ക് കൈമാറ്റം ചെയ്തു തുടങ്ങി.

Saudi Arabia, Dammam, Gulf, Mobil Phone


Keywords: Saudi Arabia, Dammam, Gulf, Mobil Phone.