Follow KVARTHA on Google news Follow Us!
ad

അപകീര്‍ത്തിക്കേസ്: യുഎഇയില്‍ പതിനൊന്ന് പേര്‍ക്ക് ജീവപര്യന്തം; ഒരാള്‍ക്ക് ഒരു മില്യണ്‍ ദിര്‍ഹം പിഴ; 5 വര്‍ഷം തടവ്

അബൂദാബി: (www.kvatha.com 30.03.2016) അപകീര്‍ത്തിക്കേസില്‍ നിരവധി പേര്‍ക്ക് യുഎഇ ഫെഡറല്‍ സുപ്രീം കോടതി ശിക്ഷ വിധിച്ചു.UAE, Defamation case,
അബൂദാബി: (www.kvatha.com 30.03.2016) അപകീര്‍ത്തിക്കേസില്‍ നിരവധി പേര്‍ക്ക് യുഎഇ ഫെഡറല്‍ സുപ്രീം കോടതി ശിക്ഷ വിധിച്ചു. ശബാബ് അല്‍ മനാര എന്നറിയപ്പെടുന്ന കേസില്‍ പതിനൊന്ന് പേര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. ജഡ്ജ് മുഹമ്മദ് അല്‍ ജറാഹ് അല്‍ തുനൈജിയാണ് വിധി പ്രസ്താവിച്ചത്. ശിക്ഷ വിധിക്കപ്പെട്ടവരില്‍ രണ്ടുപേര്‍ ഒളിവിലാണ്.

ഇതുകൂടാതെ രണ്ടുപേര്‍ക്ക് 15 വര്‍ഷം തടവും 13 പേര്‍ക്ക് പത്തുവര്‍ഷം വീതം തടവും ആറ് പേര്‍ക്ക് 3 വര്‍ഷം വീതം തടവും രണ്ടുപേര്‍ക്ക് 5 വര്‍ഷം തടവും വിധിച്ചിട്ടുണ്ട്.

ഇവരില്‍ നാലുപേരെ ശിക്ഷാകാലാവധി പൂര്‍ത്തിയായാല്‍ നാടുകടത്താനും ഉത്തരവുണ്ട്. 7 പേരെ കോടതി കുറ്റവിമുക്തരാക്കി വെറുതെ വിട്ടു.

ശബാബ് അല്‍ മനാര സംഘടന പിരിച്ചുവിട്ടതായി കോടതി പ്രഖ്യാപിച്ചു. കൂടാതെ സംഘടനയുടെ വസ്തുവകകള്‍ കണ്ടുകെട്ടാനും ഉത്തരവിട്ടിട്ടുണ്ട്.

മറ്റൊരു അപകീര്‍ത്തിക്കേസില്‍ എമിറേറ്റി പൗരന് 5 വര്‍ഷം തടവും ഒരു മില്യണ്‍ ദിര്‍ഹം പിഴയും ശിക്ഷയായി വിധിച്ചു.

The State Security Division of the Federal Supreme Court has issued sentences on a number of defendants in the case known as the Shabab Al Manara, ('The Minaret's Youth') case.


SUMMARY: The State Security Division of the Federal Supreme Court has issued sentences on a number of defendants in the case known as the Shabab Al Manara, ('The Minaret's Youth') case.

Keywords: UAE, Defamation case,