മുസ്‌ലിംകളോട് അവസാന യുദ്ധത്തിന് തയ്യാറാവാന്‍ സംഘപരിവാര്‍ ആഹ്വാനം

ആഗ്ര: (www.kvartha.com 29.02.2016) മുസ്‌ലിംകളോട് അവസാന യുദ്ധത്തിന് തയ്യാറാവാന്‍ സംഘപരിവാര്‍ നേതാക്കളുടെ ആഹ്വാനം. ആഗ്രയില്‍ വിഎച്ച്പി പ്രവര്‍ത്തകന്റെ മരണവുമായി ബന്ധപ്പെട്ടു നടന്ന അനുശോചന യോഗത്തില്‍ കേന്ദ്ര മന്ത്രിയും എം പിമാരുമടക്കമുള്ള യോഗത്തിലാണ് സംഘപരിവാര്‍ നേതാക്കള്‍ കൊലവിളി നടത്തിയത്. മുസ്ലിംകള്‍ക്കെതിരെ തെരുവിലിറങ്ങണമെന്നും ആരെങ്കിലും തടയാന്‍ വരുന്നത് കാണട്ടേയെന്നും കേന്ദ്ര മാനവ വിഭവശേഷി സഹമന്ത്രി റാം ശങ്കര്‍ കഠേരി പറഞ്ഞു.

മുസ്ലിംകള്‍ക്കെതിരെ നമ്മള്‍ പോരാടേണ്ടതുണ്ട്. ഇനിയും ആയുധമെടുത്തില്ലെങ്കില്‍ അരുണിനെ നഷ്ടപ്പെട്ടത് പോലെ മറ്റൊരാളെയും നഷ്ടപെടും. അതിനാല്‍ അക്രമികള്‍ക്കെതിരെ ഹിന്ദുക്കളുടെ ശക്തി കാണിക്കേണ്ടതുണ്ട്. മന്ത്രിയായതിനാല്‍ തന്റെ കൈകള്‍ കെട്ടിയിട്ടിരിക്കുകയാണ്. അരുണിന്റെ ഘാതകരെ തൂക്കിലേറ്റണം. ഈയോഗം ഒരു തുടക്കം മാത്രമാണെന്നും കഠേരി പറഞ്ഞു.

തങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്നും ഇവിടെ മുസ്ലിംകളെ വെച്ചേക്കില്ലെന്നും ബിജെപി എംപി ബാബുലാല്‍ മുന്നറിയിപ്പ് നല്‍കി. വീടുകളില്‍ കയറിയിറങ്ങി അവരെ വളയണമെന്നും ഒരു തല്ക്ക് പത്തെണ്ണം വീതം കൊയ്യണമെന്നും മറ്റൊരു എംപിയായ കുണ്ടനിക ശര്‍മ ആഹ്വാനം ചെയ്തു. മഹാവുറിന്റെ മരണത്തിന് 13 ദിവസത്തിനകം പ്രതികാരം ചെയ്യുമെന്നും മുസ്ലിംകള്‍ അന്തിമ യുദ്ധം നേരിടാന്‍ തയ്യാറായിക്കോളൂവെന്നും വിഎച്ച്പി ജില്ലാ സെക്രട്ടറി അശോക് ലവാനിയ പറഞ്ഞു.

Agra, Muslim, VHP, National.


Keywords:  Agra, Muslim, VHP, National.
Previous Post Next Post