ഇന്ത്യയിലെ ആദ്യ ചിത്രകലാ നഗരമായി ഡല്‍ഹി

(www.kvartha.com 29.02.2016) ചിലയിടങ്ങളില്‍ പക്ഷികള്‍, ചിലയിടങ്ങളില്‍ പൂക്കളേറെ നിറഞ്ഞ മരങ്ങള്‍... ഈ നഗരത്തിനിതെന്തു പറ്റി? പറഞ്ഞു വരുന്നത് ഡല്‍ഹിയെക്കുറിച്ചാണ്. നിറങ്ങള്‍ ഡല്‍ഹിയെ കൂടുതല്‍ സുന്ദരിയാക്കിയിരിക്കുന്നു. തെരുവോരങ്ങളിലെ അഴുക്കും ചെളിയും പിടിച്ചു കിടന്ന മതിലുകള്‍ക്കും കെട്ടിടങ്ങളുമൊക്കെ എന്തെന്നില്ലാത്ത ഭംഗി.

മഹാനഗരത്തിലെ ലോധി കോളനിയുടെ മുഷിഞ്ഞു നിറം മങ്ങിയ രൂപം ഉപേക്ഷിച്ചു ഇന്ത്യയിലെ ആദ്യ ചിത്രകലാ നഗരമാകാനുള്ള ഒരുക്കത്തിലാണ് ഡല്‍ഹി. സ്റ്റആര്‍ട്ട് ഇന്ത്യ ഫൗണ്ടേഷന്റെ ഭാഗമായ സ്റ്റആര്‍ട്ട് ഫെസ്റ്റിവലിനോട് അനുബന്ധിച്ചായിരുന്നു ഡല്‍ഹിയുടെ സൗന്ദര്യവത്കരണം ആരംഭിച്ചത്.

പൊതുയിടങ്ങള്‍ ചിത്രങ്ങള്‍ വരച്ചു മനോഹരമാക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് സ്റ്റാആര്‍ട്ട്. രണ്ടു മാസത്തോളം നീണ്ടുനിന്ന ചിത്രോത്സവത്തോടനുബന്ധിച്ചു 25 ഓളം കലാകാരന്മാരുടെ നേതൃത്വത്തിലായിരുന്നു ചിത്രരചന. ഇന്ത്യന്‍ ചിത്രകാരന്മാര്‍ക്ക് പുറമേ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രകാരന്മാരും ഡല്‍ഹിയെ സുന്ദരിയാക്കാനെത്തിയിരുന്നു. മ്യൂറല്‍, ഇന്‍സ്റ്റലേഷന്‍ തുടങ്ങിയ ചിത്രങ്ങളാണ് ഓരോരുത്തരും ഒരുക്കിയത്. ഖന്ന മാര്‍ക്കറ്റിനും മെഹര്‍ചന്ദ് മാര്‍ക്കറ്റിനും ഇടയിലുള്ള മതിലുകളിലെല്ലാം ഇവര്‍ മനോഹരമായ ചിത്രങ്ങള്‍ വരച്ചു.

പ്രക്യതിയുടെ അഭൗമ സൗന്ദര്യത്തോട് നീതിപുലര്‍ത്തി കളേഴ്‌സ് ഒഫ് ദി സോള്‍ എന്ന ചിത്രമാണ് വിദേശിയായ സെന്‍കോ ഒരുക്കിയത്. മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളെ സൂചിപ്പിക്കുന്ന വിശ്വരൂപ, ജനനവും ജീവിതവും മനോഹരമായി അടയാളപ്പെടുത്തിയവ, ജ്യാമിതീയ രൂപങ്ങള്‍ ഉപയോഗിച്ചു വരച്ച ചിത്രങ്ങള്‍, ജാപ്പനീസ് കഥാപാത്രങ്ങളെ അടിസ്ഥാനപ്പെടുത്തി വരച്ചവ, ധീര വ്യക്തിത്വങ്ങള്‍... ഇങ്ങനെവ്യത്യസ്തങ്ങളായ ജീവിതങ്ങളെയും സംസ്‌കാരങ്ങളെയും അടിസ്ഥാനമാക്കി വരച്ച ചിത്രങ്ങള്‍ ഡല്‍ഹിയെ വൈവിധ്യമേറിയ സംസ്‌കാരങ്ങള്‍ക്കിടയിലും സമത്വ ഭാവനയോടെ ജീവിക്കാന്‍ ചിത്രങ്ങള്‍ പ്രേരിപ്പിക്കുമെന്നും പറയുന്നു ചിത്രകാരന്മാര്‍. സമൂഹമാധ്യമങ്ങളിലൂടെ വൈറലായ ചിത്രങ്ങള്‍ ലോകശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്.
       
he St+Art India foundation, a non-profit organization working on art projects in public spaces to make art accessible to a wider audience,


SUMMARY: The St+Art India foundation, a non-profit organization working on art projects in public spaces to make art accessible to a wider audience, is hosting the amazing St+Art Festival in Delhi. The two month long festival has brought together over 25 street artists from India and across the world to brighten the city with art interventions like murals, installations and more. 
Previous Post Next Post