സൗദിയില്‍ ഭക്ഷണം പാഴാക്കുന്നവരെ ശിക്ഷിക്കാന്‍ നിയമം വരുന്നു

റിയാദ്: (www.kvartha.com 29.02.2016) പൊതു സ്ഥലങ്ങളില്‍ ഭക്ഷണം പാഴാക്കുന്നവരെ ശിക്ഷിക്കാന്‍ സൗദി അറേബ്യ നിയമം കൊണ്ടുവരാനൊരുങ്ങുന്നു. ഷൂറ കൗണ്‍സിലിന്റെ പരിഗണനയിലാണ് വിഷയം. ഇതനുസരിച്ച് റെസ്‌റ്റോറന്റുകളും ഹോട്ടലുകളും മറ്റ് ഭക്ഷണശാലകളും പരിശോധിക്കാന്‍ മുനിസിപ്പാലിറ്റിക്കും മറ്റ് അതോറിറ്റികള്‍ക്കും അനുമതി നല്‍കും.

അല്‍ ഹയാത്ത് പത്രമാണിക്കാര്യം റിപോര്‍ട്ട് ചെയ്തത്. വില്പന നടത്തുന്ന ഭക്ഷത്തിന്റെ വിലയുടെ ഇരുപത് ശതമാനമായിരിക്കും പിഴയായി ഈടാക്കുക. മുനിസിപ്പാലിറ്റിക്കൊപ്പം തന്നെ സ്വകാര്യ ഏജന്‍സികള്‍ക്കും റെസ്‌റ്റോറന്റുകളില്‍ പരിശോധന നടത്താനുള്ള ലൈസന്‍സ് അനുവദിക്കുന്ന കാര്യവും ഷൂറ കൗണ്‍സിലിന്റെ പരിഗണനയിലുണ്ട്.
 Saudi Arabia, food waste,

SUMMARY: Saudi Arabia is considering punishing people who waste food in public places within a crackdown on social extravagance, a newspaper reported on Wednesday.

Keywords: Saudi Arabia, food waste,
Previous Post Next Post