ബജറ്റില്‍ വില കൂടിയതും കുറഞ്ഞതുമായ വസ്തുക്കള്‍

ന്യൂഡെല്‍ഹി: (www.kvartha.com 29.02.2016) റെഡിമെയ്ഡ് വസ്ത്രങ്ങള്‍ക്ക് വില വര്‍ധിക്കും. ഭിന്നശേഷിയുള്ളവരുടെ ഉപകരണങ്ങള്‍ക്ക് നികുതിയിളവ്. വെള്ളി ഒഴികെയുള്ള ആഭരണങ്ങള്‍ക്ക് എക്‌സൈസ് നികുതി അനുവദിക്കും. അതേസമയം ഇവയുടെ വിലയും വര്‍ധിക്കും.

റഫ്രിജറേറ്ററുകള്‍ക്ക് കസ്റ്റംസ് നികുതിയില്‍ ഇളവ് അനുവദിക്കും. അതേസമയം ഇവയുടെ വില കുറയും . സിഗരറ്റിനും സിഗാറിനും വില ഉയരും. ബീഡി ഒഴികെയുള്ള പുകയില ഉല്‍പന്നങ്ങള്‍ക്ക് 10 മുതല്‍ 15 ശതമാനം വരെ അധിക എക്‌സൈസ് ഡ്യൂട്ടി നല്‍കും. ലക്ഷ്വറി കാറുകള്‍ക്ക് വില ഉയരും.
10 ലക്ഷത്തിലധികം വിലയുള്ളവയ്ക്ക് ഒരുശതമാനം അധിക സെസ് നല്‍കും.

പെട്രോള്‍, ഡീസല്‍ കാറുകള്‍ക്ക് പരിസ്ഥിതി സെസ് വരും. പെട്രോള്‍ കാറുകള്‍ക്ക് ഒരു ശതമാനവും ഡീസല്‍ കാറുകള്‍ക്ക് 2.5 ശതമാനവും ആണ് സെസ്. അന്ധര്‍ ഉപയോഗിക്കുന്ന ബ്രെയ്‌ലി പേപ്പറിന് നികുതി ഒഴിവാക്കി.

New Delhi, National. Union Budget 2016


Also Read:
രണ്ടുമാസത്തിനിടെ കാസര്‍കോട്ട് റിപോര്‍ട്ട് ചെയ്തത് 155 തീപിടുത്തസംഭവങ്ങള്‍
Keywords: Car, New Delhi, National. Union Budget 2016
Previous Post Next Post