പെട്രോള്‍ പമ്പുകള്‍ തിങ്കളാഴ്ച അര്‍ധ രാത്രി മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്

കൊച്ചി: (www.kvartha.com 29.02.2016) സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ തിങ്കളാഴ്ച അര്‍ധ രാത്രി മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്. പെട്രോള്‍ പമ്പുകളുടെ ലൈസന്‍സ് പുതുക്കി നല്‍കാത്ത ഓയില്‍ കമ്പനികളുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് സമരം. ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സിന്റെ കീഴിലുള്ള സംസ്ഥാനത്തെ രണ്ടായിരത്തോളം പമ്പുകള്‍ സമരത്തില്‍ ഭാഗമാകും.

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അധികൃതരുമായി അസോസിയേഷന്‍ ഭാരവാഹികള്‍ കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്നാണു സമര തീരുമാനം. മറ്റൊരു സംസ്ഥാനത്തും ഡീലര്‍മാര്‍ ലൈസന്‍സ് പുതുക്കുന്നില്ല. സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മലിനീകരണ നിയന്ത്രണ, ഫയര്‍ ഫോഴ്‌സ്, ഫാക്ടറീസ്, ഇന്‍ഡസ്ട്രീസ് തുടങ്ങിയ വകുപ്പുകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ എടുത്തു നല്‍കാന്‍ കമ്പനികള്‍ ഇപ്പോള്‍ തയാറാകുന്നില്ലെന്നു ഫെഡറേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

Petrol, Kerala Strikers, Strike, Kochi.


Keywords: Petrol, Kerala Strikers, Strike, Kochi.
Previous Post Next Post