കാറിടിച്ചു പരുക്കേറ്റ യുവാവ് മരിച്ചു; ഇടിച്ചു വീഴ്ത്തിയ കാര്‍ നിര്‍ത്താതെ പോയി

മലപ്പുറം: (www.kvartha.com 29.02.2016) കാറിടിച്ചു പരുക്കേറ്റ യുവാവ് ആശുപത്രിയില്‍ മരിച്ചു. വേങ്ങര പറമ്പില്‍പടി കൂരിയാട്ടുപടിക്കല്‍ ചന്ദ്രന്റെ മകന്‍ ഷാജി (25)യാണ് മരിച്ചത്. ശനിയാഴ്ച രാത്രി ഒമ്പതരയോടെ പറമ്പില്‍പടിയിലാണ് അപകടം.

ബസിറങ്ങി വീട്ടിലേക്കു പോകവേ യുവാവിനെ കാറിടിച്ചു വീഴ്ത്തി നിര്‍ത്താതെ പോവുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഷാജിയെ ഓടിക്കൂടിയ നാട്ടുകാര്‍ വേങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.  ഞായറാഴ്ച വൈകിട്ട് നാലരമണിയോടെ  മരണപ്പെടുകയായിരുന്നു. മാതാവ്: ചക്കിക്കുട്ടി. സഹോദരങ്ങള്‍: ഷൈനിത്, ഷൈനേഷ്, സനിത.


Keywords: Malappuram, Kerala, Accident, Accidental Death, Car accident, Obituary.
Previous Post Next Post